Categories

പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ തെരഞ്ഞെടുപ്പു നീട്ടാമെന്ന് തായ്‌ലന്‍ഡ്

thailand-riot

ബാങ്കോക്ക്: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കുകയാണെങ്കില്‍ അടുത്തമാസം രണ്ടിനു നടത്താന്‍ ഉദ്ദേശിച്ചിരുന്ന പൊതു തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാമെന്നു  തായ്‌ലന്‍ഡ് സര്‍ക്കാര്‍.

പ്രതിഷേധ റാലികളും ഉപരോധവും അവസാനിപ്പിക്കുക, തിരഞ്ഞെടുപ്പ് ബഹിഷ്‌കരുത് തുടങ്ങിയ ഉപാധികളാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. എന്നാല്‍ പ്രക്ഷോപത്തിന് ചുക്കാന്‍ പിടിക്കുന്ന നേതാവ്, സുതേപ് സര്‍ക്കാരിന്റെ നിര്‍ദേശം തള്ളി.

പ്രധാനമന്ത്രി യിംഗ്‌ലക് ഷിനവത്ര രാജിവെക്കണമെന്നാണ് പ്രക്ഷോപകാരികളുടെ മറ്റൊരു മുഖ്യ ആവശ്യമാണ്.

തിരഞ്ഞെടുപ്പു നീട്ടുന്നതിനു നിയമതടസമില്ലെന്ന് ഭരണഘടനാ കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. അതേസമയം, വിധിക്ക് നിയമസാധുത ഇല്ലെന്നാണ് പ്രധാനമന്ത്രി യിംഗ്‌ലക് ഷിനവത്രയുടെ നിലപാട്. പ്രധാനമന്ത്രി ചൊവ്വാഴ്ച തെരഞ്ഞെടുപ്പു കമ്മീഷനുമായി ചര്‍ച്ച നടത്തുന്നുണ്ട്.

ഫെബ്രുവരി രണ്ടിനുതന്നെ തെരഞ്ഞെടുപ്പു നടത്തിയാല്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കില്ലെന്നും വോട്ടര്‍മാരെ തടയില്ലെന്നും സുതേപ് വ്യക്തമാക്കി. പകരം പോളിംഗ് ബൂത്തുകള്‍ക്കു മുമ്പില്‍ പ്രതിഷേധം പ്രകടിപ്പിക്കാനാണു തീരുമാനം.

യിംഗ്‌ലക് ഷിനവത്ര രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു മാസങ്ങളായി പ്രക്ഷോപങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട്. പാര്‍ലമെന്റ് പിരിച്ചുവിട്ടു പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ യിംഗ്‌ലക് തയാറായെങ്കിലും പ്രക്ഷോഭം അവസാനിച്ചില്ല.

Tagged with: