താഇഫ്: വിശ്രമസ്ഥലത്ത് യുവാവിന്റെ വെടിയേറ്റ് രണ്ടു പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. താഇഫിന്റെ തെക്ക് സിറ് മേഖലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. തന്റെ വാഹനത്തില്‍ ഒളിപ്പിച്ചുവെച്ച തോക്കെടുത്ത് യുവാവ് ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി പറഞ്ഞതനുസരിച്ച് വിശ്രമകേന്ദ്രത്തിനടുത്തുള്ള പെട്രോള്‍ പമ്പില്‍ എത്തിയ യുവാവിനെയായിരുന്നു ലക്ഷ്യം വെച്ചത്. എന്നാല്‍ വിവേചന രഹിതമായുള്ള വെടിവെപ്പിലാണ് ഒരാള്‍ കൂടി മരിച്ചത്. നേരത്തെയുണ്ടായ വാക്ക്തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് പോലിസ് വക്താവ് കേണല്‍ തുര്‍ക്കി അല്‍ശഹ്‌രി പറഞ്ഞു. അക്രമി പോലിസില്‍ സ്വയം കീഴടങ്ങിയതായും ഇയാളെ ചോദ്യം ചെയ്തുവരുന്നതായും അദ്ദേഹം പറഞ്ഞു.