എഡിറ്റര്‍
എഡിറ്റര്‍
കള്ളനോട്ട് പ്രതി താഹിര്‍ തക്ലിയയെ 16വരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു
എഡിറ്റര്‍
Friday 9th November 2012 11:31am

കൊച്ചി: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും 72.5 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസിലെ പ്രധാനപ്രതി താഹിര്‍ തക്ലിയയെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി.

Ads By Google

ഈ മാസം 16വരെ കോടതി എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. മുംബൈ സ്‌ഫോടന കേസിലെ മുഖ്യപ്രതിയായ ഇയാളെ പ്രൊഡക്ഷന്‍ വാറണ്ടും പുറപ്പെടുവിച്ചാണ് കോടതിയില്‍ ഹാജരാക്കിയത്.

1993ലെ മുംബൈ ഭീകരാക്രമണക്കേസില്‍ പ്രതിയായ താഹിര്‍ 2010 ലാണ് അറസ്റ്റിലായത്. 2008 ഓഗസ്റ്റ് 16ന് കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടിയ 72.5 കോടി രൂപയുടെ കള്ളനോട്ട് കേസിലാണ് താഹിര്‍ പ്രതിയായത്.

നെടുമ്പാശേരിയില്‍ വച്ച് 2008 മേയ് മൂന്നിന് ഡി.ആര്‍.ഐ പിടികൂടിയ 20 ലക്ഷം രൂപയുടെ കള്ളനോട്ട് കൊടുത്തുവിട്ടതും താഹിറാണെന്ന് എന്‍.ഐ.എക്ക് വിവരമുണ്ട്.

കള്ളനോട്ട് കേസുകളിലെ അന്വേഷണത്തിനിടെ മുംബൈ സ്‌ഫോടന കേസിലെ പ്രതിയും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അടുത്തയാളുമായ താഹിര്‍ മര്‍ച്ചന്റ് എന്ന താഹിര്‍ തക്ലിയയെ പറ്റി ലഭിച്ച വിവരങ്ങളെ തുടര്‍ന്നാണ് കള്ളനോട്ട് സംഘങ്ങളും തീവ്രവാദ സംഘങ്ങളും തമ്മിലുള്ള അടുത്ത ബന്ധം എന്‍.ഐ.എ കണ്ടെത്തിയത്.

ദുബായില്‍ താമസിച്ച് ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിന് വേണ്ടി പാക്കിസ്ഥാനില്‍ നിന്ന് കള്ളനോട്ടു കൊണ്ടുവന്ന് ഇന്ത്യയിലേക്ക് കയറ്റിവിട്ടതും ദാവൂദിന്റെ ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തതും താഹിറാണെന്ന് ഏജന്‍സി കരുതുന്നു.

Advertisement