കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രിയും സി പി ഐ എം നേതാവുമായ ഇ കെ നയനാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നിന്നു ലഷ്‌കറെ തോയ്ബ ദഷ്യണേന്ത്യന്‍ കമാന്റര്‍ എന്നറിയപ്പെടുന്ന തടിയന്റവിട നസീറിനെ രക്ഷപ്പെടുത്തിയത് സി പി ഐ എം ജില്ലാ സെക്രട്ടറി പി ശശിയാണെന്ന് കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് പി. രാമകൃഷ്ണന്‍ ആരോപിച്ചു.

ആ സമയത്ത് നയനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന ശശിയാണു നസീറിനെരക്ഷപ്പെടുത്തിയന്നതിന്റെ തെളിവു കൈവശമുണ്ട്. എന്‍ ഐ എ ആവശ്യപ്പെട്ടാല്‍ ഹാജരാക്കുമെന്നും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ രാമകൃഷ്ണന്‍ പറഞ്ഞു.

നായനാര്‍ വധോദ്യമകേസില്‍ നസീറിനെ പോലീസ് കസ്റ്റഡിയിലുടെത്തതറിഞ്ഞ നസീറിന്റെ പിതാവ് കമ്പത്തില്‍ മജീദ് ആദ്യമെത്തിയത് കണ്ണൂരിലെ സി പി ഐ എം. ജില്ലാ കമ്മിറ്റി ഓഫീസിലാണെന്ന് അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ തീവ്രവാദ പ്രസ്ഥാനത്തെ വളര്‍ത്തിയ പി ശശിക്കും സി പി ഐ എമ്മിനും കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കാന്‍ അധികാരമില്ല. കെ. സുധാകരനെ ഒറ്റപ്പെടുത്താനുള്ള സിപിഐ എം ശ്രമത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.