Categories

Headlines

നായനാര്‍ സ്മാര­കം തകര്‍ക്കാന്‍ പ­ദ്ധ­തി­യിട്ടു: നസീര്‍

കണ്ണൂര്‍ : ഇ കെ നായനാര്‍ സ്മൃതി മണ്ഡപം തകര്‍ക്കാന്‍ ത­ന്റെ നേ­തൃ­ത്വ­ത്തില്‍ പ­ദ്ധ­തി­യി­ട്ടി­രു­ന്ന­തായി ലഷ്‌കറെ തയിബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവി­ട ന­സീര്‍ വെളി­പ്പെ­ടു­ത്തി­യ­താ­യി റി­പ്പോര്‍ട്ട്. കണ്ണൂ­രില്‍ ക­ലാപം ഉ­ണ്ടാ­ക്കു­വാ­നാ­യി­രുന്നു സ്മൃതി മണ്ഡപം തകര്‍­ക്കാന്‍ പ­ദ്ധ­തി­യി­ട്ടെത്. മാങ്ങാട്ടുപറമ്പ് കെ എ പി ക്യാമ്പില്‍ നടത്തുന്ന ചോദ്യം ചെയ്യലിനിടെയാണ് നസീര്‍ ഇക്കാര്യം വെളിപ്പെടുത്തി­യത്.

തന്നെ ബോംബുണ്ടാക്കാന്‍ പഠിപ്പിച്ചത് സൈനുദ്ദീന്‍ എന്ന സത്താര്‍ ഭായിയാണന്നും സത്താര്‍ ഭാ­യി­യെ ത­നി­ക്ക് പ­രി­ച­യ­പ്പെ­ടു­ത്തിയ­ത് മ­അ­ദ­നി­യാ­ണെന്നും ന­സീര്‍ പ­റഞ്ഞു. എ­ന്നാല്‍ താന്‍ മ­അ­ദനി­യോ­ട് പി­ന്നീ­ട് സജീ­വ രാ­ഷ്ടീ­യ­ത്തില്‍ നിന്നും പിന്‍­വാ­ങ്ങാന്‍ ആ­വ­ശ്യ­പ്പെ­ട്ടന്നും ന­സീര്‍ പ­റഞ്ഞു. മഅദ­നി­യു­ടെ സ­ഹാ­യി­യാ­യി­രുന്ന യൂസഫ് എന്ന മണിയെ തീവ്രവാദ പ്രവര്‍ത്തനത്തിനായി കാശ്മീരിലയക്കാന്‍ തീരുമാനിച്ചിരുന്നുവെ­ന്നും, നസീര്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍­ട്ട്. എന്നാല്‍ അവസാന നിമിഷം ചില കാരണങ്ങളാല്‍ അതു മാറ്റി വയ്ക്കുകയായിരുന്നു എന്നും നസീര്‍ പരഞ്ഞു.

തീവ്രവാദ കേസില്‍ പോലീസ് സംശയിക്കുന്ന പ്രതികളില്‍ പലരും ഗള്‍ഫ് രാജ്യങ്ങളി­ലാ­ണെന്നും ദക്ഷിണേന്ത്യയിലെ ലഷ്­കര്‍ കേന്ദ്രം ഹൈദരാബാദി­ലാ­ണന്നും ന­സീര്‍ വെ­ളി­പ്പെ­ടു­ത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.