Categories

തടിയന്റവിട നസീറിനെ സംരക്ഷിച്ചിട്ടില്ല: പി. ശശി

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രിയും സി പി ഐ എം നേതാവുമായ ഇ കെ നയനാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നിന്നു ലഷ്‌കറെ തോയ്ബ ദഷ്യണേന്ത്യന്‍ കമാന്റര്‍തടിയന്റവിട നസീറിനെ രക്ഷിക്കാന്‍ താന്‍ ശ്രമിച്ചതായുള്ള ഡി സി സി പ്രസിഡന്റ് പി രാമകൃഷ്ണന്റെ ആരോപണം പച്ചക്കള്ളമാണെന്നു സി പി ഐ എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി.

കോണ്‍ഗ്രസ് ഭീകരവാദികളെ സഹായിച്ചതും സംരക്ഷിച്ചതും രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിച്ചതും പുറത്ത് വരുമെന്നുറപ്പായപ്പോഴാണു പി രാമകൃഷ്ണല്‍ കള്ളക്കഥയുമായി വന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.