Administrator
Administrator
തച്ചങ്കരിയുടെ ഹരജിയില്‍ വാദം കേള്‍ക്കല്‍ ഇന്ന്
Administrator
Monday 19th July 2010 10:45am

sibi mathews report on thachankaryകൊച്ചി:സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐ ജി ടോമിന്‍ ജെ തച്ചങ്കരി സമര്‍പ്പിച്ച ഹരജിയില്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഫുള്‍ബെഞ്ച് ഇന്ന് വാദം കേള്‍ക്കും. ഐ പി എസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടോ എന്ന വിഷയമാണ് ഫുള്‍ബെഞ്ച് പരിഗണിക്കുക.

ഡല്‍ഹി ബെഞ്ചിലെ എല്‍ കെ ജോഷി, കെ എം നൂര്‍ജഹാന്‍, ജോര്‍ജ് പാറയ്ക്കന്‍ എന്നിവരടങ്ങുന്ന ഫുള്‍ബെഞ്ചാണ് വാദം കേള്‍ക്കുക. തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ ആറുമാസത്തേക്ക് നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

Advertisement