Administrator
Administrator
തച്ചങ്കരിയുടെ വിദേശ യാത്ര എന്‍ ഐ എ അന്വേഷിക്കും
Administrator
Wednesday 30th June 2010 7:25pm

sibi mathews report on thachankaryന്യൂദല്‍ഹി: തച്ചങ്കരിയുടെ വിദേശ യാത്രയെക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയം ആയതിനാണ് എന്‍ ഐ എ അന്വേഷണത്തിന് തീരുമാനിച്ചതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള പറഞ്ഞു.

തച്ചങ്കരിയുടെ വിദേശ യാത്ര സംബന്ധിച്ച് കഴിഞ്ഞ ദിവസം കേന്ദ്രത്തില്‍ നിന്നും സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് ലഭിച്ചിരുന്നു. തച്ചങ്കരി വിദേശത്ത് നിന്ന് തീവ്രവാദ ബന്ധമുള്ളവരെ കണ്ടുവെന്നും അവരെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ ശ്രമിച്ചുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തീവ്രാദവുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷണം നേരിടുന്നത് രാജ്യത്ത് അപൂര്‍വ സംഭവമാണ്. ഖത്തിര്‍ എംബസിയും കേരളാ സര്‍ക്കാരും നല്‍കിയ റിപ്പോര്‍ട്ടുകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഗണിച്ചുവെന്നും ജി കെ പിള്ള കൂട്ടിച്ചേര്‍ത്തു.

Advertisement