എഡിറ്റര്‍
എഡിറ്റര്‍
ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും എതിരെ അന്വേഷണം വേണം: തച്ചങ്കരി
എഡിറ്റര്‍
Saturday 9th November 2013 1:57pm

tomin-thachankiri

തിരുവനന്തപുരം:  ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും എതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ടോമിന്‍ തച്ചങ്കരിയുടെ കത്ത്.

ഡിജിപിയുടെ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ഗൂഢാലോചനയാണെന്നും സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുതെന്ന് പറഞ്ഞ് ഡിജിപി ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് നിയമവിരുദ്ധമാണെന്നും തച്ചങ്കരി പറയുന്നു.

ഡിജിപിയുടെ ഫോണ്‍വിളികളെ കുറിച്ച് അന്വേഷണം വേണമെന്നും തച്ചങ്കരി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

മാത്രമല്ല ഡിജിപി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലെ കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്നും കത്ത് പറയുന്നു. തന്റെ മുന്‍കാല റെക്കോഡ് സുതാര്യമല്ലെന്ന പ്രസ്താവന സത്യവിരുദ്ധമാണെന്നും തച്ചങ്കരി അഭിപ്രായപ്പെടുന്നു.

എഡിജിപിയായി സ്ഥാനക്കയറ്റം തടയാനുള്ള ശ്രമമായിരുന്നു ഇത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ കൈവശം മാത്രമുള്ള കത്ത് എപ്രകാരം ചോര്‍ന്നു എന്നു കണ്ടു പിടിക്കേണ്ടത് ആവശ്യമാണ്.

സംഭവത്തെ കുറിച്ച്  അന്വഷണം ഉടന്‍ പ്രഖ്യാപിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കണമെന്നും
തച്ചങ്കരി കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

Advertisement