Categories

ഖത്തര്‍ അം­ബാ­സി­ഡ­റു­ടെ ആ­രോപ­ണം അ­ടിസ്ഥാ­ന ര­ഹിതം: ത­ച്ചങ്ക­രി

sibi mathews report on thachankaryകൊച്ചി: ഖ­ത്തര്‍ അം­ബാ­സി­ഡര്‍ ത­നി­ക്കെ­തി­രെ ഉ­ന്ന­യി­ച്ച ആ­രോപ­ണം അ­ടിസ്ഥാ­ന ര­ഹി­ത­മാ­ണെന്നും ഏ­ത് അ­ന്വേ­ഷ­ണ­ത്തെയും നേ­രി­ടാന്‍ താന്‍ ത­യ്യാ­റാ­ണെന്നും ടോ­മിന്‍ ജെ ത­ച്ച­ങ്കരി. കേ­ന്ദ്ര അ­ഭ്യ­ന്ത­ര മ­ന്ത്രാ­ല­യ­ത്തി­ന് നല്‍കി­യ ക­ത്തി­ലാ­ണ് ത­ച്ചങ്ക­രി ഇ­ക്കാര്യം വ്യ­ക്ത­മാ­ക്കു­ന്നത്. താന്‍ തീവ്രവാദബന്ധമുള്ളവരുമായി ബന്ധപ്പെട്ടു എന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെ­ന്ന് ചൊ­വ്വാഴ്­ച നല്‍കിയ ക­ത്തില്‍ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നുണ്ട്. ഡി ജി പി യുടെ അനുമതിയോടെയാ­ണ് താന്‍ ഗല്‍ഫില്‍ പോ­യ­തെ്.

ഖ­ത്തര്‍ അംബാസഡറുമായുള്ള കൂടിക്കാഴ്ച അനൗപചാരികമായിരുന്നു. തീവ്രവാദക്കേസില്‍ പ്രതികളായ ആരുടേയും വിവരങ്ങള്‍ എംബ­സി­യോട് ആരാഞ്ഞിട്ടില്ല. യാത്ര തികച്ചും വ്യക്തിപരമായിരുന്നു. തന്റെ ബന്ധുവിന് അടുപ്പമുള്ളയാളായതു­കൊണ്ടാണ് ഇന്ത്യന്‍ സ്ഥാനപതിയെ കണ്ടത്. എട്ട് മിനിറ്റ് മാത്രമേ സംഭാഷണം നീണ്ടുള്ളൂ. കൂടിക്കാഴ്ചക്ക് വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി വാങ്ങിയി­ട്ടു­ണ്ടോയെന്ന് എംബസി അധികൃതര്‍ ചോദിച്ചിട്ടില്ല. മാധ്യമങ്ങള്‍ തന്നെ ബോധപൂര്‍വ്വം കുടുക്കാന്‍ ശ്രമിക്കുകയാണ്. പിണറായി വിജയന്റെ വീടെന്ന വ്യാജേന ആഡംബര മന്ദിരം ഇ- മെയിലില്‍ പ്രചരിപ്പിച്ച കേസിലെ പ്രതി മനോജിനെ ഗള്‍ഫില്‍ സന്ദര്‍ശിച്ചുവെന്ന വാര്‍­ത്തയും അ­ടിസ്ഥാ­ന ര­ഹി­ത­മാണ്.

ത­ച്ച­ങ്ക­രി വി­ശ­ദീ­ക­ര­ണ­ക്കു­റി­പ്പ് കൊ­ടു­ത്ത­തി­ന്റെ പി­റ്റേ ദി­വ­സ­മാണ് തച്ചങ്കരിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. തീവ്രവാദക്കേസുകളില്‍ ബന്ധമുള്ളവരോട് തച്ചങ്കരി ഖത്തറില്‍ ചര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഖത്തര്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലുമാണ് വിഷയം എന്‍ ഐ എ അന്വേഷിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള പ­റ­ഞ്ഞി­രുന്നു.

ക­ഴി­ഞ്ഞ മെ­യില്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാ­തെ ത­ച്ചങ്ക­രി ന­ടത്തി­യ വിദേ­ശ യാ­ത്ര­യാ­ണ് വി­വാ­ദ­മാ­യത്. സം­ഭ­വ­ത്തില്‍ ച­ട്ട­ലംഘ­നം ന­ട­ത്തി­യെ­ന്ന് ക­ണ്ടെ­ത്തി­യ­തി­നെ തു­ടര്‍­ന്ന് ത­ച്ച­ങ്ക­രി­യെ സ­സ്‌­പെന്റ് ചെ­യ്­തി­രി­ക്ക­യാ­ണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.