തിരുവനന്തപുരം: ഐജി ടോമിന്‍ തച്ചങ്കരിയുടെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘത്തിന് ഖത്തറില്‍ പോയി തെളിവുകള്‍ ശേഖരിക്കാന്‍ അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നല്‍കിയത്. ഖത്തര്‍ സന്ദര്‍ശനത്തിനിടെ തച്ചങ്കരി തീവ്രവാദബന്ധമുള്ളവരുമായി ബന്ധപ്പെട്ടെന്ന് പരാതിയാണ് എന്‍.ഐ.എ അന്വേഷിക്കുന്നത്.

അടുത്തമാസം 31ന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം എന്‍.ഐ.എയ്ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ആഴ്ചയാണ് ഖത്തറിലേക്ക് പോകാന്‍ അനുമതി ആവശ്യപ്പെട്ട് എന്‍.ഐ.എ ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചത്.