അബിഡ്ജാന്‍: ഐവറികോസ്റ്റ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥനായ മുന്‍ സൗത്ത് ആഫ്രിക്കന്‍ പ്രസിഡണ്ട് താബോ എംബെക്കി ശ്രമം തുടങ്ങി.

മത്സരിച്ച രണ്ട് സ്ഥാനാര്‍ത്ഥികളും പ്രസിഡന്റാണെന്ന് സ്വയം പ്രഖ്യാപിച്ചതാണ് ഐവറികോസ്റ്റില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇടയാക്കിയത്.നിലവിലെ പ്രസിഡന്റ് ലോറന്‍ ബാഗ്‌ബോസും, അലാസൈന്‍ ഒട്ടാരയുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്.

അലാസെ ഒട്ടാരെ തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും സൈനിക നേതൃത്വം ഇത് അംഗീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് കര, നാവിക, വ്യോമ അതിര്‍ത്തികള്‍ അടച്ച സൈന്യം കാരണം വ്യക്തമാക്കിയിട്ടില്ല.

ഇവര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് എംബക്കിയെ സംബന്ധിച്ച കടുത്ത വെല്ലുവിളിയാണെന്നാണ് വിലയിരുത്തല്‍.