തിരുവനന്തപുരം: പാമോലിന്‍ ഇടപാടിനെക്കുറിച്ച് ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസ്തഫ. കേസില്‍ ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിനാല്‍ തന്നെയും ഒഴിവാക്കണമെന്നും മുസ്തഫ ആവശ്യപ്പെട്ടിട്ടുണ്ട്.

പാമോലിന്‍ കേസിനെക്കുറിച്ച് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിക്ക് അറിവുണ്ടായിരുന്നു. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിനാല്‍ തന്നെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഡിസ്ചാര്‍ജ് പെറ്റീഷന്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും മുസ്തഫ വ്യക്തമാക്കി.