എഡിറ്റര്‍
എഡിറ്റര്‍
ഫേസ്ബുക്കില്‍ പുതിയ അപ്‌ഡേഷന്‍- എക്‌സ്‌പെക്ടിങ് എ ബേബി
എഡിറ്റര്‍
Tuesday 14th August 2012 1:05pm

ന്യൂദല്‍ഹി : ഫേസ്ബുക്ക് ടൈം ലൈനില്‍ ഇനി പുതിയൊരു ഓപ്ഷന്‍ കൂടി. ഫേസ്ബുക്കിലെ ലൈഫ് ഇവന്റിലാണ് പുതിയ ഓപ്ഷന്‍ എത്തുന്നത്. ‘എക്‌സ്‌പെക്ടിങ് എ ബേബി’ എന്നാണ് പുതിയ ഓപ്ഷന്റെ പേര്.

ജനിക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ചുള്ള സകല വിവരങ്ങളും പുതിയ ഓപ്ഷനില്‍ ഉള്‍പ്പെടുത്താം.

Ads By Google

കുട്ടി ആണോ പെണ്ണോ, ജന്മദിനം, മാതാപിതാക്കളുടെ പേര്, സ്ഥലം, പ്രത്യേക സംഭവങ്ങള്‍ തുടങ്ങി എല്ലാം പുതിയ ഓപ്ഷനില്‍ ഉള്‍ക്കൊള്ളിക്കാം. ഏത് ഡേറ്റിലേക്കാണ് അപ്‌ഡേറ്റ് ചെയ്യേണ്ടതെന്ന് മുന്‍കൂട്ടി തീരുമാനിക്കുകയും ചെയ്യാം.

സുഹൃത്തുക്കള്‍ക്ക് ഫേസ്ബുക്കിലെ സെലിബ്രേഷന്‍ സെക്ഷനില്‍ നിങ്ങളുടെ പുതിയ അപ്‌ഡേഷന്‍ കാണാനും സാധിക്കും.

ഇനി സുഹൃത്തുക്കളുടെ മാത്രമല്ല അവരുടെ കുഞ്ഞുങ്ങളുടേയും വിശേഷങ്ങള്‍ ഫേസ്ബുക്കിലൂടെ അറിയാമെന്ന് ചുരുക്കം.

Advertisement