എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്തെ ടെക്‌സ്‌റ്റെയില്‍ വ്യവസായത്തിന് പുതിയ പാക്കേജ്
എഡിറ്റര്‍
Monday 4th June 2012 10:25am

ന്യൂദല്‍ഹി : രാജ്യത്തെ ടെക്‌സ്‌റ്റെയില്‍സ് വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതിനായി പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ പ്രത്യേക പുനരുജ്ജീവന പാക്കേജ് ഉള്‍പ്പെടുത്തിയതായി കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മ അറിയിച്ചു.

ലോണ്‍ വ്യവസ്ഥ പരിഷ്‌ക്കരിച്ചും പലിശയിളവ് നല്‍കിയും പുനരുജ്ജീവിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.കയറ്റുമതിയിലൂടെ രാജ്യത്തിന് ഏറെ വരുമാനം നല്‍കിയിരുന്ന ടെക്‌സ്‌റ്റെയില്‍സ് വ്യവസായം ഇന്ന് വളരെയധികം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.

ടെക്‌സ്‌റ്റെയില്‍ രംഗത്തെ പ്രതിസന്ധി രാജ്യത്തെ കൈത്തറി വ്യവസായത്തെയും ബാധിച്ചുട്ടുണ്ട്. ഇതിനെല്ലാം ഒരു പരിഹാരമെന്നോണമാണ് പ്രത്യേക പുനരുജ്ജീവന പാക്കേജിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കുന്നത്.

Advertisement