ലണ്ടന്‍: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം കാര്‍ലോസ് ടവസ് മാഞ്ചസ്റ്റര്‍ സിറ്റി വിടുന്നു. സിറ്റിയുമായുള്ള കാരാര്‍ തീരുന്നതിനാലാണ് ടവസ് ടീം വിടുന്നത്.

Ads By Google

ടവസിനെ കൂടാതെ എഡിന്‍ ഡി സെസ്‌കോ, സമീര്‍ നസ്‌റി, ജോലെന്‍ ലെസ്‌കോട്ട്, സ്‌കോട്ട് സിങ്കഌര്‍, അലക്‌സാണ്ടര്‍ കൊലാര്‍വോ, മൈകോണ്‍ എന്നിവരും സിറ്റിയുടെ ക്ലിയര്‍ ഔട്ടിന്റെ ഭാഗമായി ടീം വിടുന്നുണ്ട്.

സിറ്റിയില്‍ നിന്നും പുറത്ത് വന്ന താരങ്ങള്‍ മറ്റ് ക്ലബ്ബുകളുമായി കരാര്‍ ഒപ്പിട്ടിട്ടില്ലെന്നാണ് അറിയുന്നത്. തങ്ങളുടെ പുതിയ പ്രതിഫലത്തെ കുറിച്ചും താരങ്ങള്‍ ഒന്നും അറിയിച്ചിട്ടില്ല.

ടവസ് സൗത്ത് അമേരിക്കയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.