ദുബായ്  : ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ ടെസ്റ്റ് റാങ്കിംഗില്‍ സ്ഥാനക്കയറ്റം. മെല്‍ബണില്‍ നടന്ന ഒന്നാം ടെസ്‌ററില്‍ സച്ചിന്‍ അര്‍ധസെഞ്ച്വറി നേടിയിയ സച്ചിന്‍ ഇപ്പോള്‍ നാലാം സ്ഥാനത്താണ്.

എന്നാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ രാഹുല്‍ ദ്രാവിഡ് റാങ്കിംഗില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി. ദ്രാവിഡ് ഇപ്പോള്‍ 11ാം സ്ഥാനത്താണ്. വി.വി.എസ് ലക്ഷ്്മണ്‍ 17ാംസ്ഥാനത്തും വീരേന്ദര്‍ സെവാഗ് 18ാം സ്ഥാനത്തുമുണ്ട്.

ബാറ്റ്‌സ്മാന്‍മാരില്‍ ഒന്നാമതായി നില്‍ക്കുന്നത്  ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയാണ്. ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക് രണ്ടാം സ്ഥാനത്തും ഇയാന്‍ ബെല്‍ മൂന്നാം സ്ഥാനത്തും ആണ്.

ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ പേസ് ബ്ൗളര്‍ സഹീര്‍ഖാന്‍ ആറാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന്‍ ആണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ജയിംസ് ആന്റേഴ്‌സണ്‍ രണ്ടാം സ്ഥാനത്തും ഗെയിം, സ്വാന്‍ തുടങ്ങിയവര്‍ മൂന്നാം സ്ഥാനത്തുമാണ്.

Malayalam News

Kerala News In English