മുംബൈ: മുംബൈ വിമാനത്താവളത്തിന് ഭീകരാക്രമണ ഭീഷണി. ചെറുവിമാനങ്ങളിലെത്തി ആക്രമണം നടത്തുമെന്നാണ് ഭീഷണി. ചെറുവിമാനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന സംസ്ഥാനങ്ങള്‍ക്ക് രഹസ്യാന്വേഷണവിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കി. ദല്‍ഹി സി.ബി.ഐ ഓഫീസിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.