Categories

പാക് സൈനിക ആസ്ഥാനത്ത് തീവ്രവാദി ആക്രമണം

pak with video ഇസ്‌­ലാമാബാദ്: പാക് സൈനിക ആസ്ഥാനത്ത് ഭീകരാക്രമ­ണം. റാവല്‍പിണ്ടി­യിലെ പാക്ക് സൈനിക ആസ്ഥാനത്തിനും ചാരസംഘടനയായ ഐ.എ­സ്.ഐ.യുടെ ഓഫിസി­നും സൈനിക മേധാവി ജനറല്‍ പര്‍വേസ് കയാനിയുടെ വസ­തി­ക്ക് നേ­രെയും ആ­ക്ര­മ­ണ­മു­ണ്ടാ­യി. ഒരു വാ­ഹ­ന­ത്തില്‍ സൈനി­ക വ­സ്­ത്രം ധ­രി­ച്ചെത്തി­യ നാല് തീവ്രവാ­ദികളാണ് ആക്രമണം ന­ട­ത്തി­യ­ത്. സംഭവത്തില്‍ ആറ് സുരക്ഷാ­ഭ­ട­ന്മാരും നാല് തീവ്ര­വാ­ദികളും കൊല്ല­പ്പെ­ട്ടു.

സൈനിക ആസ്ഥാനത്തിനു സമീപത്തുള്ള മാള്‍ റോഡിലെ ചെക് പോസ്റ്റില്‍ സാധാരണ നടത്താറുള്ള പരിശോ­ധ­ന­ക്കിടെ പലഭാഗത്തേക്ക് ചിതറിയോടിയ തീവ്രവാദികള്‍ മൂന്നിട­ങ്ങളില്‍ നിന്നായാണ് ആക്രമണം നടത്തിയ­ത്. അഞ്ച് ഗ്രനേഡുകള്‍ സൈനികര്‍ക്കുനേരെ പ്രയോഗിച്ചതായി ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ പ­റഞ്ഞു.

സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ നാല് തീവ്ര­വാ­ദികളും കൊല്ല­പ്പെ­ട്ട­താ­യി മേ­ജര്‍ ജ­ന­റല്‍ അ­ത്താര്‍ അ­ബ്ബാ­സ് ജിയോ ടി.വി­യോ­ട് പ­റഞ്ഞു. ഏ­റ്റു­മു­ട്ടല്‍ അ­വ­സാ­നി­ച്ചു­വെന്നും സ്ഥി­തി­നി­യന്ത്ര­ണ വി­ധേ­യ­മാ­ണെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു. 40 മിനിറ്റോ­ളം ഏ­റ്റു മുട്ടല്‍ നീ­ണ്ട് നിന്നു. സൈനിക ഹെലികോപ്റ്ററുകള്‍ സ്ഥലത്തു നിരീക്ഷണ പറക്കല്‍ നടത്തുന്നുണ്ട്. ആക്രമണത്തെ തുടര്‍ന്ന് സൈനിക ആസ്ഥാനത്തേക്കുള്ള എല്ലാ വഴികളും അ­ടച്ചു. പാ­ക്കിസ്ഥാനില്‍ സര്‍ക്കാര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ആക്രമണത്തെ പാക് പ്രധാനമന്ത്രി യൂസഫ് റാസ് ഖിലാനി അപലപിച്ചു.

പെഷവാറില്‍ ഇന്നലെയുണ്ടായ ആക്രമണത്തിനു പിന്നാലെയാണ് സൈനിക ആസ്ഥാനത്തിനുനേരെ ഇന്ന് വീണ്ടും ആക്രമണമുണ്ടായത്. പെഷവാറിലെ സ്‌­ഫോടനത്തില്‍ 50 ഓളം പേര്‍ മരിച്ചിരുന്നു.


LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.