Categories

Headlines

കേരളത്തില്‍ തീവ്രവാദികള്‍ പിടിമുറുക്കിയെന്ന് ഐ.ബി.

terroristന്യൂഡല്‍ഹി: കേരളത്തില്‍ തീവ്രവാദി സംഘടനകള്‍ സ്വാധീനം ശക്തമാക്കിയിട്ടുണ്ടെന്നും അതുമൂലം സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ(ഐ.ബി) റിപ്പോര്‍ട്ട്. കേരളത്തിലെ പ്രത്യേക സാഹചര്യവും തീവ്രവാദികള്‍ക്ക് കിട്ടുന്ന രാഷ്ട്രീയ സംരക്ഷണവും മൂലം ഇവരെ നേരിടുക ബുദ്ധിമുട്ടാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തെ പ്രധാനനഗരങ്ങളില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യത വളരെ കൂടുതലാണെന്നും ഹെലികോപ്ടര്‍ വഴിയുള്ള ആക്രമണം ഉണ്ടായേക്കാമെന്നും ഐ.ബി. മുന്നറിയിപ്പ് നല്‍കുന്നു.

ഐ. ബി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. ഭരണ നേതൃത്വത്തിലുള്ളവരെ ഒരാഴ്ചമുമ്പ് ഐ.ബി.യുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. വളരെക്കാലമായി തീവ്രവാദികള്‍ക്ക് കേരളം ഫലപുഷ്ടിയുള്ള പ്രദേശമായി മാറിയിട്ടുണ്ട്. കാര്യങ്ങള്‍ നിയന്ത്രണാതീതമായിക്കൊണ്ടിരിക്കയാണ്. യുവാക്കളെ ആശയപരമായി റിക്രൂട്ട് ചെയ്യുന്ന രീതിയാണ് നടക്കുന്നത്. തീവ്രവാദി ബന്ധമുള്ള ചില ഉന്നതര്‍ സംസ്ഥാനത്തുണ്ടെന്ന് ഐ.ബി. പറഞ്ഞു.

ഗള്‍ഫുമായി കേരളത്തിനുള്ള ബന്ധം ദുരുപയോഗം ചെയ്യുന്നുണ്ട്. ആശയപ്രചാരണം വഴി വിവിധ പേരുകളിലുള്ള മതതീവ്രവാദി സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നവരെ കേരളത്തില്‍നിന്ന് ദുബായിലേക്ക് അയയ്ക്കുകയാണ് പതിവ്. അവിടെ നിന്ന് വിദഗ്ധ പരിശീലനം നല്‍കി ഇന്ത്യയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. നിരോധിത സംഘടനായ സിമിയാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കശ്മീരില്‍ കൊല്ലപ്പെട്ട മലയാളി യുവാക്കളെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഈ സുപ്രധാനവിവരങ്ങള്‍ ലഭിച്ചതെന്നും ഐ.ബി. സൂചിപ്പിക്കുന്നു.

നിര്‍ജീവമായിരുന്ന ഖാലിസ്ഥാന്‍ തീവ്രവാദ പ്രസ്ഥാനങ്ങളെ പുനരുജ്ജീവിപ്പിക്കാനും ജിഹാദി സംഘടനകളെ സഹകരിപ്പിക്കാനും ഐ.എസ്.ഐ. ശ്രമം തുടങ്ങിയിട്ടുണ്ട്. ബബ്ബര്‍ഖല്‍സ, ഖാലിസ്ഥാന്‍ കമാന്‍ഡോഫോഴ്‌സ് തുടങ്ങിയ തീവ്രവാദി സംഘടനകള്‍ പഞ്ചാബില്‍ സജീവമാകാന്‍ ശ്രമിക്കുന്നുണ്ട്. പരംജിത്ത്‌സിങ് പഞ്ച്‌വാറിനെപ്പോലുള്ള ഖാലിസ്ഥാന്‍ തീവ്രവാദികള്‍ ഇപ്പോഴും ഐ.എസ്.ഐ.യുടെ സംരക്ഷണയില്‍ പാകിസ്താനില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തിന്റെ പ്രത്യേകസ്വഭാവം കാരണം നേരിട്ടുള്ള റെയ്ഡുകളോ ഏറ്റുമുട്ടലുകളോ നടത്താന്‍ കഴിയാത്ത സാഹചര്യം ജിഹാദി ഗ്രൂപ്പുകള്‍ മുതലെടുക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 500 കോടി രൂപയുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ അറസ്റ്റിലായ ദാവൂദ് ഇബ്രാഹിമിന്റെ സഹായി നരേഷ് ജെയിനാണ് കേരളത്തിലെ ഹവാല പണമൊഴുക്കിനു പിന്നിലുള്ള ശക്തി. ദുബായ് ആസ്ഥാനമാക്കിയാണ് ഇയാളുടെ പ്രവര്‍ത്തനം. ഇന്ത്യയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ജിഹാദി ഗ്രൂപ്പുകളെപ്പറ്റി നടത്തിയ അന്വേഷണത്തില്‍ പണവും ആയുധവും എത്തിയത് കേരളത്തില്‍ നിന്നാണെന്നു തെളിഞ്ഞ ആറു കേസുകള്‍ ഉണ്ടെന്നും ഐ.ബി ചൂണ്ടിക്കാട്ടുന്നു.

Comments are closed.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ