എഡിറ്റര്‍
എഡിറ്റര്‍
തീവ്രവാദി സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നുഴഞ്ഞുകയറുന്നുവെന്ന് ആര്യാടന്‍ മുഹമ്മദ്
എഡിറ്റര്‍
Sunday 29th April 2012 1:22pm

കോഴിക്കോട്: ചില തീവ്രവാദി സംഘടങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. എസ്.ഡി.പി.ഐ, എന്‍.ഡി.എഫ്, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളിലുളാണിപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നുഴഞ്ഞുകയറ്റം നടത്തുന്നതെന്നും കോണ്‍ഗ്രസ്സിന് ഇവരെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും കെ.പി.സി.സി. പ്രസിഡന്റ് വെടി നിര്‍ത്താന്‍ പറഞ്ഞതിനാലാണിപ്പോള്‍ ഒന്നും മിണ്ടാത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തനിക്കു നേരെ തോക്കു ചൂണ്ടീയാല്‍ താനും വെടി വെയ്ക്കുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

 

 

 

 

Malayalam News

Kerala News in English

 

Advertisement