കാശ്മീര്‍: ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗില്‍ ഇന്നു വൈകീട്ടാണ് ആക്രമണമുണ്ടായത്. രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നാളെ കാശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്. രാജ്‌നാഥ് സിംഗ് നാളെ സംസാരിക്കാനിരുന്ന വേദിയ്ക്ക് 500 അടിമാത്രം അകലെയാണ് ഭീകരാക്രമണമുണ്ടായത്.


Also Read: ജെ.എന്‍.യു തെരഞ്ഞെടുപ്പ്; ആദ്യ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ ഇടത് സഖ്യത്തിന്റെ ഉജ്ജ്വല കുതിപ്പ്


നാലുദിവസത്തെ കാശ്മീര്‍ സന്ദര്‍ശനത്തില്‍ രാജ്‌നാഥ് സിംഗ് കാശ്മീരിലെ പൊലീസുദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും വ്യവസായ പ്രമുഖരുമടക്കം എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ കാശ്മീര്‍ വിഷയം ബുള്ളറ്റുകൊണ്ടോ വാദപ്രതിവാദങ്ങള്‍ കൊണ്ടോ അല്ല പരിഹരിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം.