Categories

തീവ്രവാദം: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കോടിയേരി

തിരുവനന്തപുരം: സം­സ്ഥാനത്ത് വര്‍ധിച്ചുവരുന്ന തീവ്രവാദ പ്രവര്‍ത്തന­ങ്ങ­ളെയും പ്ര­വ­ണ­ത­ക­ളെയും കു­റിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍­കി.

അ­തേ­സ­മയം, ഏതു തീവ്രവാദ സംഘടനകളുമായും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പാ­ല­ക്കാട്ട് പറഞ്ഞു. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വലിയരീതിയില്‍ നടക്കുന്നതായി വ്യക്തമായിക്കഴിഞ്ഞു. ജനങ്ങള്‍ക്ക് ഇതിന്റെ ഗൗരവം ബോധ്യപ്പെട്ടി­ട്ടുണ്ട്. അതിനാല്‍ അക്രമത്തിന്റെയും ആയുധത്തിന്റെ പാത ഉപേക്ഷിച്ച് തീവ്രവാദ സംഘടനകള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണം. സംഘടനാ നേതാക്കളോ പ്രവര്‍ത്തകരോ ആരുതന്നെ ചര്‍ച്ചയ്ക്ക് തയ്യാറായാലും സര്‍ക്കാര്‍ സ്വാഗതം ചെയ്യും. മുല്ലപ്പള്ളി പറ­ഞ്ഞു. എ­ന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി മിലിട്ടറി ഇന്റലിജന്‍സ് അന്വേഷിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.