Categories

പഞ്ചാബിന് കോണ്‍ഗ്രസ് നല്‍കിയ സമ്മാനമാണ് തീവ്രവാദം: പ്രകാശ് സിങ് ബാദല്‍

Parkash-Singh-Badal

ഷകോട്: പഞ്ചാബില്‍ തീവ്രവാദ വിഷം കുത്തി നിറച്ചത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍. ഒരു പൊതു ചടങ്ങില്‍ വെച്ചാണ് പ്രകാശ് സിങ് ബാദല്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.

പഞ്ചാബിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദി കോണ്‍ഗ്രസാണെന്ന് തങ്ങള്‍ നേരത്തേ പറയുന്നതാണ്. ഇപ്പോഴും അതാവര്‍ത്തിക്കുന്നു. ബാദല്‍ വ്യക്തമാക്കി.

പഞ്ചാബിന് കോണ്‍ഗ്രസ് നല്‍കിയ സമ്മാനമാണ് തീവ്രവാദം. പഞ്ചാബിലെ മുന്‍ ഡി.ജി.പിയായിരുന്ന ക്രിപാല്‍ ധില്ലോണിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു ബാദലിന്റെ ആരോപണം.

പുസ്തകത്തില്‍ പഞ്ചാബിലെ തീവ്രവാദത്തിന് ഉത്തരവാദികള്‍ മുന്‍ പ്രസിഡന്റ് ഗിയാനി സെയില്‍ സിങ്, മുന്‍ കേന്ദ്ര മന്ത്രിമാരായ ബുട്ട സിങ്, അര്‍ജുന്‍ സിങ് എന്നിവരാണെന്ന് പറയുന്നുണ്ട്.

സംസ്ഥാനത്ത് സമാധനവും സാഹോദര്യവും വളര്‍ത്തിയെടുക്കുകയാണ് ശിരോമണി അകാലി ദളിന്റെ ലക്ഷ്യമെന്നും പ്രകാശ് സിങ് ബാദല്‍ വ്യക്തമാക്കി.