Categories

ജയിലുകളില്‍ തീവ്രവാദത്തിന്റെ വേരുകളുണ്ടെന്ന് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട്

തിരുവനനന്തപുരം: കേരളത്തിലെ ജയിലുകളില്‍ തീവ്രവാദത്തിന്റെ വേരുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജയില്‍ എ.ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. കണ്ണൂര്‍ ജയിലിനുള്ളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമാണ് എ.ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയിത്. ജയിലിനുള്ളില്‍ നിന്ന് സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചു വിദേശ രാജ്യങ്ങളിലേക്കു വിളിച്ചെന്നും ഇത് അപകടകരമായ തീവ്രവാദ ഓപ്പറേഷനിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെന്നും ആഭ്യന്തര വകുപ്പിന്റെ അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു ബുധനാഴ്ച നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

തടവുകാരില്‍ നിന്ന് പിടിച്ചെടുത്ത 120 ഫോണുകളില്‍ 28 ഫോണിന്റെ കോള്‍ വിശദാംശങ്ങളാണു ഹൈടെക് സെല്ലില്‍ നിന്നു ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിലയന്‍സ് ഉള്‍പ്പടെ രണ്ടു കമ്പനികള്‍ ഇവ നല്‍കിയിട്ടില്ല . 500 പേജുകളിലായി 3500 ലേറെ കോളുകളുടെ വിവരങ്ങളാണു ലഭിച്ചത്.

അക്ഷരവും അക്കവും ഇടകലര്‍ന്ന 18 അക്ക നമ്പറുകള്‍ ജയിലില്‍ നിന്ന് വിളിച്ചതായി കാണുന്നു. ഇവ സാറ്റലൈറ്റ് ഫോണ്‍ നമ്പറുകളാണ്. ലക്ഷക്കണക്കിനു രൂപ വിലയുള്ള സാറ്റലൈറ്റ് ഫോണ്‍ ഒരു സാധാരണ തടവുകാരന് അപ്രാപ്യമാണ്. അതിനാല്‍, ഇത് തടവുകാര്‍ക്കുള്ള വന്‍ബന്ധങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. 18 അക്ക നമ്പറുകളെല്ലാം രാജ്യാന്തര കോളുകളാണ്. 16 അക്ക നമ്പറുകള്‍ വിളിച്ചിട്ടുണ്ട്. അമേരിക്കയിലേക്കും ഈ നമ്പറുകളില്‍ നിന്ന് വിളിച്ചിട്ടുണ്ട്.

അഞ്ച് അക്ക നമ്പറുകള്‍ കോള്‍ ഡൈവേര്‍ട്ട് ചെയ്തിട്ടുണ്ട്. കോള്‍ ഡൈവേര്‍ട്ട് പോയത് പാക്കിസ്ഥാനിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ സൊമാലിയയിലേക്കോ ആണ്. നാല് അക്ക നമ്പറുകളും കാണുന്നു. ഇത് ഇന്റര്‍നെറ്റ് നമ്പറുകളാണ്. എട്ടക്ക നമ്പറും ആറക്ക നമ്പറും കാണുന്നു. ഇവ രണ്ടും ഇന്ത്യയിലെ 10 അക്ക മൊബൈലുകളിലേക്ക് പോയിട്ടുള്ളതല്ല. അവ വിദേശ രാജ്യവുമായി ബന്ധപ്പെട്ടതാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ ജയിലുകളില്‍ നടന്നുവെന്നാണ്.

ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും സാറ്റലൈറ്റ് ഫോണുകളിലൂടെ ജയിലില്‍ ഇരുന്ന് ബോംബ് സ്‌ഫോടനം നടത്താം. ഒരു റിമോട്ട് കണ്‍ട്രോള്‍ ബോംബ് ഈ നമ്പരിലൂടെ കണക്ട് ചെയ്താല്‍ മതി. അതിനാല്‍, പിടിച്ചെടുത്ത 120 മൊബൈലുകളില്‍ നിന്നു വിളിച്ച രാജ്യാന്തര കോളുകള്‍ ദേശീയ അന്വേഷണ ഏജന്‍സിയോ ഇന്റലിജന്‍സ് ബ്യൂറോയോ റോയുടെ വിഭാഗമോ പരിശോധിച്ച് തീവ്രവാദ ബന്ധം ഉണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഇതിനു പുറമേ സായുധ പോലീസിന്റെ സഹായത്തോടെ ജയിലുകളില്‍ റെയ്ഡ് നടത്തി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

One Response to “ജയിലുകളില്‍ തീവ്രവാദത്തിന്റെ വേരുകളുണ്ടെന്ന് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട്”

  1. jai hind

    കാണ്‌…കണ്ടു മനസ്സിലാക്ക്..ഇനി പറ… പോലീസ് വെടി വെക്കണോ അതോ വേണ്ടയോ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.