എഡിറ്റര്‍
എഡിറ്റര്‍
സാമൂഹിക നീതിയും തീവ്രവാദവും വരും വര്‍ഷങ്ങളിലെ വെല്ലുവിളിയെന്ന് ജെയ്റ്റ്‌ലി
എഡിറ്റര്‍
Sunday 13th May 2012 2:29pm


ന്യൂദല്‍ഹി: സാമൂഹിക നീതിയും തീവ്രവാദവുമായിരിക്കും വരും വര്‍ഷങ്ങിലേക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റലി. പാര്‍ലമെന്റിന്റെ 60-ാം വാര്‍ഷികാഘോഷ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതി എല്ലാവര്‍ക്കും ഉറപ്പ് വരുത്തുക, ദാരിദ്രം തുടച്ചു നീക്കുക സ്ത്രീ ശാക്തീകരണം എന്നിവയാണ് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വെല്ലുവിളിയോടെ ഏറ്റെടുക്കേണ്ടതായ വിഷയങ്ങളെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദവും കലാപങ്ങളും അതി ശക്തമായി നേരിടേണ്ടി വരും. ഒരൊറ്റ പൊതുപ്രവര്‍ത്തകരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന്‌ ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ പല തവണ ജനാധിപത്യത്തിന്റെ വീഴ്ച്ചകള്‍ രാജ്യം കണ്ടതാണെന്നും ഇന്ത്യയെ പോലുള്ള ദരിദ്ര രാജ്യത്തിന് ഒരു ജനാധിപത്യ പ്രക്രിയയിലൂടെ മുന്നോട്ട് പോകുക എന്നത് വളരെയധികം ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്രത്തില്‍ നിന്നും നമ്മള്‍ക്ക് വികസിത രാജ്യത്തിലേക്ക് മാറണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 2001ല്‍ തീവ്രവാദികളുടെ പാര്‍ലമെന്റ് ആക്രമണത്തില്‍ മരിച്ച പട്ടാളക്കാര്‍ക്ക് ജെയ്റ്റ്‌ലി ആദരാജ്ഞലികളും അര്‍പ്പിച്ചു.

Advertisement