ബാംഗ്ലൂര്‍: ഭീകരാക്രമണഭീഷണി ഉണ്ടാകാമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കര്‍ണാടകയില്‍ സുരക്ഷ ശക്തമാക്കി. ആരാധനാലയങ്ങളും പൊതുസ്ഥലങ്ങളും ഭീകരവാദികള്‍ ലക്ഷ്യമിട്ടേക്കാമെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

കേന്ദ്രസുരക്ഷാ ഏജന്‍സികളില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചുവെന്ന വാര്‍ത്ത മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും തീവ്രവാദികള്‍ സംസ്ഥാനത്തിലേക്ക് കടന്നതായ വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചു.

നേരത്തേ ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ എത്തിയെന്ന സന്ദേശത്തെ തുടര്‍ന്ന് മുംബൈയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.