ന്യൂദല്‍ഹി: കാശ്മീരില്‍ പരിശോധനയുമായി എന്‍.ഐ.എ. ഭീകര സംഘടനകള്‍ കശ്മീരിലെ വിഘടന വാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന.

ശ്രീനഗറിലെ അഭിഭാഷകനായ മുഹമദ് ഷാഫി റെഷി, വ്യവസായിയായ സഹൂര്‍ വാട്ടില്‍ അദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കള്‍ എന്നിവരുടെ വീടുകളിലാണ് എന്‍ഐഎ പരിശോധന നടത്തുന്നത്.


Dont Miss ‘ഉയരംകൂടുന്തോറും വീഴ്ചയുടെ ശക്തികൂടുമെന്ന് ഓര്‍ക്കുന്നത് നല്ലതാണ്’ രൂക്ഷവിമര്‍ശനവുമായി പി.സി ജോര്‍ജിന് നടിയുടെ സഹോദരന്റെ തുറന്ന കത്ത്


കശ്മീരിലെ ഭീകരാക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പാക് ഭീകസംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബയ്ക്ക് സഹായം നല്‍കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ദേശിയ അന്വേഷണ ഏജന്‍സി 12 സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തുന്നത്.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ 24 ന് ഏഴ് പേരെയായിരുന്നു എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. വിഘടനവാദികള്‍ക്ക് തീവ്രവാദ പ്രവര്‍ത്തനം നടത്താനായി വലിയ രീതിയിലുള്ള ഫണ്ടാണ് ലഭിക്കുന്നതെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്.

ഹൂറിയത്ത് മേധാവി ഗിലാനിയുടെ മരുമകനായ അല്‍ത്താഫ് അഹമദ് ഷാ, അയാസ് അക്ബര്‍ ഖാന്‍ദി, മെഹ്റാജുദ്ദീന്‍ കല്‍വാള്‍, പീര്‍ സെയ്ഫുള്ള, ഷാഫിദ് ഉള്‍ ഇസ്ലാം, നയിം ഖാന്‍, ഫറൂഖ് അഹമ്മദ് ദാര്‍, എന്നിവരെ കഴിഞ്ഞദിവസം എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഗിലാനി, മാലിക്, ഷബീര്‍ ഷാ, ഫറൂഖ് എന്നിവരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കാനാണ് എന്‍.ഐ.എയുടെ തീരുമാനം.