പെഷവാര്‍/കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളിലും പാകിസ്ഥാനിലെ പെഷവാറിലും ഭീകരാക്രമണം. പെഷവാറില്‍ സ്‌കൂള്‍ ബസ്സിന് നേരെ നടന്ന ആക്രമണത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളും അധ്യാപികയും വാന്‍ ഡ്രൈവറും കൊല്ലപ്പെട്ടു. പെഷവാറിനടുത്ത് മത്താനിയിലാണ് ആക്രമണമുണ്ടായത്.

വിദ്യാര്‍ഥികളെയുമായി വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായതെന്ന് പോലീസ് അറിയിച്ചു. പെഷവാറിനടുത്തുള്ള പ്രദേശം തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സ്വാധീനമുള്ള സ്ഥലമാണ്.

കാബൂളില്‍ യു.എസ് എംബസിക്ക് നേരെയാണ് ബോംബാക്രമണവും വെടിവെപ്പുമുണ്ടായത്. കാബൂളില്‍ നാല് സ്‌ഫോടനങ്ങള്‍ നടന്നതായണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. 1919ല്‍ യു.കെയുടെ ഭരണത്തില്‍ നിന്നും അഫാഗാന്‍ സ്വതന്ത്രമായതിന്റെ വാര്‍ഷികത്തിനാണ് സ്‌ഫോടനം നടത്തിയതെന്നും അവര്‍ വ്യക്തമാക്കി.