സ്‌പെയിന്‍; ബാഴ്‌സലോണയില്‍ ഭീകരാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നടന്നത് ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.ബാഴ്‌സലോണ നഗര മദ്ധ്യത്തിലെ ലാസ് റംബ്ലസിലായിരുന്നു ആക്രമണം. അജ്ഞാതന്‍ ഓടിച്ച വാഹനം ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ആളുകളെ ഇടിച്ചിട്ട ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.

സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആക്രമണം ഉണ്ടായ സിറ്റി സെന്ററിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഇതോടെ നിറുത്തിവെച്ചു. ജനങ്ങളോട് ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.