എഡിറ്റര്‍
എഡിറ്റര്‍
ഇനി ധരിക്കാം കളിമണ്‍ ആഭരണങ്ങള്‍
എഡിറ്റര്‍
Wednesday 30th May 2012 2:51pm

എന്നെന്നും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഫാഷന്‍. ഫാഷനിലെ തരംഗങ്ങള്‍ ആദ്യം എത്തുന്നത് യുവാക്കളിലും യുവതികളിലുമാണ്. മാറിവരുന്ന ഫാഷനനുസരിച്ച് ഇന്നത്തെ  പുതുതലമുറക്കാരുടെ
ടേസ്റ്റിലും മാറ്റം വരാറുണ്ട്.

ഒരുകാലത്ത്‌ സ്വര്‍ണമാലയും സ്വര്‍ണക്കമലും സ്വര്‍ണവളയും മാത്രം അണിഞ്ഞിരുന്ന ഒരു യുവത്വം ഉണ്ടായിരുന്നു. എന്നാല്‍ പതുക്കെ പതുക്കെ അതിനോടുള്ള ഭ്രമം യുവതികള്‍ക്കിടയില്‍ കുറഞ്ഞു. അതിന് പ്രധാന കാരണം ഫാഷന്‍ ലോകത്തേക്കുള്ള മറ്റ് വസ്തുക്കളുടേയും ലോഹങ്ങളുടേയും വരവ് തന്നെയാണ്.
സ്വര്‍ണമെന്ന ലോഹത്തിന് നാള്‍ക്കുനാള്‍ വില വര്‍ദ്ധിക്കുകയാണ്. സമ്പാദ്യം എന്ന നില്ക്കാണ് ഇപ്പോള്‍ മിക്ക ആളുകളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്. എന്നാല്‍ ഇന്നത്തെ യൂത്തിനിടയില്‍ ട്രെന്റായി മാറിക്കൊണ്ടിരിക്കുന്നത് കളിമണ്ണുകൊണ്ടുണ്ടാക്കുന്ന ആഭരണങ്ങളാണ്.

 ഏതുരൂപത്തിലും ഭാവത്തിലും നിറത്തിലും വേണമെങ്കിലും കളിമണ്ണുകൊണ്ടുള്ള മാലകളും വളകളും കമ്മലുകളും ബ്രെയ്‌സ് ലെറ്റുകളും മോതിരങ്ങളും എല്ലാം ഉണ്ടാക്കാന്‍ കഴിയും. ഇത്തരം ആഭരണങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഫാഷന്‍ ഒരു കാലത്തും മാറില്ല എന്നതാണ്.

എക്കാലവും വിപണിയിലെ താരമായിരിക്കും കളിമണ്ണുകള്‍ കൊണ്ടുണ്ടാക്കുന്ന ആഭരണങ്ങള്‍. പ്രത്യേകിച്ചും ഫങ്ഷനുകളിലും കോളേജുകളിലും എല്ലാം പോകുമ്പോള്‍ ഗമയില്‍ ഇട്ടുനടക്കാം എന്നതുതന്നെയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഏതു പ്രായത്തിലുള്ളവര്‍ക്കും ഇത്തരം ആഭരണങ്ങള്‍ ധരിക്കാമെന്നതും ഇതിന്റെ പ്രിയമേറുന്നതിന് ഒരു കാരണമാണ്.

50 വയസ്സുള്ള മധ്യവയസ്‌കയും കോളേജില്‍ പോകുന്ന പെണ്‍കുട്ടികളും കളിമണ്‍ ആഭരണങ്ങള്‍ ഉപയോഗിക്കും. ആദ്യകാലങ്ങളില്‍ കളിമണ്‍ ഉപയോഗിച്ച് പാത്രങ്ങളും മറ്റ് ശിലാരൂപങ്ങളും എല്ലാമായിരുന്നു ഉണ്ടാക്കിയിരുന്നത്. പിന്നീടാണ് ആഭരണ നിര്‍മ്മാണം എന്ന രീതിയിലേക്ക് കളിമണ്‍ എത്തുന്നത്.

വ്യത്യസ്ത രീതിയിലുള്ള മണ്ണാണ് ആഭരണങ്ങള്‍ ഉണ്ടാക്കാനായി എടുക്കുക. അത് മയപ്പെടുത്തിയതിന് ശേഷം അതില്‍ പെയിന്റുകള്‍ അടിച്ച് അതില്‍ കല്ലുകളും മുത്തുകളും ഘടിപ്പിച്ചാണ് വ്യത്യസ്തമാര്‍ന്ന ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നത്.

സ്വര്‍ണം വെള്ളി തുടങ്ങിയ വിലയേറിയ ആഭരണങ്ങള്‍ വാങ്ങുന്നതിന്റെ പകുതിപോലും കളിമണ്ണുകൊണ്ടുള്ള ഇത്തരം ആഭരണങ്ങള്‍ക്ക് വേണ്ട എന്നതും വിവാഹ വേളയിലെല്ലാം ഇത്തരം ആഭരണങ്ങള്‍ക്ക് പ്രിയമേറുന്നുണ്ട്. ഇവയില്‍ പുതിയ ഡിസൈനിംഗ് രീതികളാണ് ഇന്നത്തെ ഡിസൈനര്‍മാര്‍ പരീക്ഷിക്കുന്നത്‌.

Advertisement