Categories

പാ­കി­സ്ഥാ­നില്‍ വീണ്ടും ഭീ­ക­രാ­ക്ര­മ­ണ പരമ്പര

pak-lahorലാ­ഹോര്‍ : പാ­കിസ്ഥാനില്‍ സുരക്ഷാ കേന്ദ്ര­ങ്ങള്‍­ക്ക് നേ­രെ വീണ്ടും ഭീ­ക­രാ­ക്ര­മണം. ലാ­ഹോ­റി­ലെ ഫെ­ഡ­റല്‍ ഇന്‍­വെ­സ്റ്റി­ഗേ­ഷന്‍ ഏ­ജന്‍­സി ആ­സ്ഥാ­ന­ത്തി­നും ര­ണ്ടു പോ­ലീ­സ് പ­രി­ശീ­ല­ന കേ­ന്ദ്ര­ങ്ങള്‍­ക്കും നേ­രെ­യാണ് ആ­ക്ര­മ­ണ­മു­ണ്ടാ­യത്. സം­ഭ­വ­ത്തില്‍ 41 പേര്‍ കൊല്ല­പ്പെ­ട്ട­താ­യി വിദേ­ശ മാ­ധ്യ­മ­ങ്ങ­ള്‍ റി­പ്പോര്‍­ട്ട് ചെ­യ്യുന്നു. എ­ന്നാല്‍ മ­ര­ണം 27 ആ­ണെ­ന്നാ­ണ് ഡോണ്‍ ഉള്‍­പ്പെ­ടെ­യു­ള്ള പാ­ക് പ­ത്ര­ങ്ങള്‍ റി­പ്പോര്‍­ട്ട് ചെ­യ്യു­ന്ന­ത്.

എഫ് ഐ എ ഹെഡ് ക്വാര്‍ട്ടേഴ്‌­സ് ഓ­ഫീ­സി­നു­ള്ളില്‍ കടന്ന തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികള്‍ നാല് പേരുണ്ടായിരുന്നതായി ജിയോ ടി വി റിപ്പോര്‍ട്ടില്‍ പറയു­ന്നു.

മനാവ പോലീസ് അക്കാദമി, കോഹത്ത് പോലീസ് സ്‌­റ്റേഷന്‍ എന്നിവക്ക് നേരെയും ആ­ക്ര­മ­ണ­മു­ണ്ടായി. ഇ­വിടെ സുരക്ഷാ ഉദ്യോഗസ്ഥ­രെ ഭീ­കരര്‍ ബന്ദിക­ളാ­ക്കി­യി­രു­ന്നു.
വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ കോഹത്തിലുണ്ടായ ചാവേര്‍ സ്‌­ഫോടനത്തില്‍ 10 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോഹത്തിലെ പോലീസ് സ്‌­റ്റേഷനു നേരെയാണ് ആക്രമണമുണ്ടായത്. തെ­ഹ്‌രികി താലിബാന്‍ ആക്ര­മ­ണ­ങ്ങ­ളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

അ­തി­നിടെ പെഷവാറിലുണ്ടായ സ്‌­ഫോടനത്തില്‍ എട്ടുവയസുകാരന്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. പെഷവാറിലെ റഹ്മാന്‍ കോളനിയിലുള്ള സ്­കൂളി­ലാ­യി­രുന്നു സ്‌­ഫോ­ട­നം.

ശ­ത്രു­ക്കള്‍ ഗ­റില്ലാ യു­ദ്ധം തു­ട­ങ്ങി­യ­താ­യി പാ­ക് അ­ഭ്യ­ന്ത­ര­മ­ന്ത്രി റ­ഹ്മാന്‍ മാ­ലി­ക് പ­റ­ഞ്ഞു. ഭീ­ക­രര്‍­ക്കെ­തി­രെ രാഷ്ട്രം ഒ­റ്റ­ക്കെ­ട്ടാ­യി പൊ­രു­തു­മെ­ന്നും ന­മ്മു­ടെ വി­ജ­യ­മാ­ണ് ദൈ­വ ഹി­ത­മെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

15 ഒ­ക്ടോ­ബര്‍ 2009

Comments are closed.