വാഷിംഗ്ടണ്‍: ആകാശത്തും ഭൂമിയിലും ഒരുപോലെ സഞ്ചരിക്കാന്‍ സഹായിക്കുന്ന ഒരു വാഹനം! ജയിംസ് ബോണ്ട് സിനിമയിലെ രംഗമാണെന്നുകരുതി തള്ളിക്കളയാന്‍ വരട്ടെ, പുതിയ പറക്കും കാറിന്റെ ഡിജിറ്റല്‍ മാതൃക അമേരിക്കയില്‍ പുറത്തിറക്കിക്കഴിഞ്ഞു.

ടെറാഫ്യൂജിയ കമ്പനിയാണ് മാതൃക പുറത്തിറക്കിയിരിക്കുന്നത്. മടക്കിവയ്ക്കാവുന്ന ചിറകുകളാണ് കാറിന്റെ പ്രത്യേകത. ‘കോക്പിറ്റി’ ലിരുന്നുകൊണ്ടുതന്നെ കാറിനെ നിയന്ത്രിക്കാം. ഭാരം കുറഞ്ഞ ‘ലൈറ്റ് എയര്‍ക്രാഫ്റ്റ്’ വിഭാഗത്തിലാണ് പറക്കും കാറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘പൈലറ്റിന്റെ’ സുരക്ഷയ്ക്കുവേണ്ട എല്ലാ ക്രമീകരണങ്ങളും കാറില്‍ ഒരുക്കിയിട്ടുണ്ട്.

രണ്ടുപേര്‍ക്ക ഇരിക്കാവുന്ന കാറിന്റെ കോക്ക്പിറ്റ് ‘ടച്ച്‌സ്‌ക്രീന്‍’ സംവിധാനമുപയോഗിച്ച്് പ്രവര്‍ത്തിക്കാം. ഗ്ലോബല്‍ പൊസിഷനിംഗ് സംവിധാനവും (ജി പി എസ്) കാറിലുണ്ടാകും. 2009 ജൂണില്‍ ഇതിന്റെ പരീക്ഷണപ്പറക്കല്‍ നടന്നിരുന്നു.

മാസങ്ങള്‍ക്കകം പുതിയ കാര്‍ ഇറക്കാനാണ് കമ്പനിയുടെ തീരുമാനം.