ശ്രീനഗര്‍: കശ്മീരില്‍ നുഴഞ്ഞുക്കയറ്റകാരുടെയും ഭീകരവാദ ക്യാമ്പുകളുടെയും എണ്ണം വര്‍ദ്ധിച്ചതായി നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്. ജനറല്‍ ദേവരാജ് അന്‍പു പറഞ്ഞു.ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനായി 475ഓളം തീവ്രവാദികള്‍ ഇപ്പോഴും അതിര്‍ത്തിയില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.നോര്‍ത്തേണ്‍ കമാന്‍ഡ് ആസ്ഥാനത്ത് മികച്ച സേവനത്തിനുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്ന ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ കാശ്മീരിലെ സുരക്ഷാ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും നിരവധി നുഴഞ്ഞു കയറ്റ ശ്രമങ്ങളുണ്ടായെങ്കിലും വളരെ കുറച്ചു മാത്രമെ വിജയിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 144 തീവ്രവാദികളെ ഈ വര്‍ഷം മാത്രം സൈന്യം വധിച്ചു.


Also read ‘പരസ്പരം വേദനിപ്പിക്കാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം’; റോഹിങ്ക്യന്‍ വംശഹത്യയില്‍ ഇര്‍ഫാന്‍ പത്താന്‍


ഭീകരപ്രവര്‍ത്തകരെ സഹായിക്കുന്നവരെ കണ്ടെത്താന്‍ കശ്മീരിലും ദല്‍ഹിയിലുമായി എന്‍.ഐ.എ ഇന്നലെ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.
വിവിധ ഇടങ്ങളിലായി നിരവധി പേരെ സംഘം അറസ്റ്റ് ചെയ്തു.ദല്‍ഹിയില്‍ നിന്ന അഞ്ചു വ്യാപാരികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു

കാശ്മീരില്‍ സുരക്ഷാ സേനക്കെതിരെ കല്ലെറിഞ്ഞെവരെ സോഷ്യല്‍ മീഡിയയില്‍ പിന്തുണച്ചതിന് ഒരു ഫ്രീലാന്‍സ് ഫോട്ടോ ജേര്‍ണലിസ്റ്റ് ഉള്‍പ്പെടെ രണ്ട് പേരെയും എന്‍.ഐ.എ അറസ്റ്റ് ചെയ്തു.