തിരുവനന്തപുരം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും കൊച്ചി ടസ്‌ക്കേഴ്‌സിനെ ഒഴിവാക്കിയ നടപടിയില്‍ പരിഹാരം കാണാനായി കൊച്ചി ടസ്‌ക്കേഴ്‌സ് ഉടമകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു.

ബി.സി.സി.ഐയില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് ടീം ഉടമകള്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയത്.

Subscribe Us:

കൊച്ചി ടസ്‌ക്കേഴ്‌സിനെ ഐ.പി.എല്ലില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് നിവേദം നല്‍കിയത്. വിഷയം ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്ത് സര്‍ക്കാരിന് എന്തുചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി റെന്‍ഡസ്‌വസ സ്‌പോര്‍ട്‌സ് പ്രതിനിധി പ്രശാന്ത് ശര്‍മ മുഖ്യമന്ത്രിയുമായി രണ്ടുവട്ടം ചര്‍ച്ച നടത്തിയിരുന്നു. ഇതിനു മുന്‍പ് സ്‌പോര്‍ട്‌സ് മന്ത്രി കെ.ബി ഗണേഷ് കുമാറിനെയും കണ്ടിരുന്നതായി ശര്‍മ വ്യക്തമാക്കി.

ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി റെന്‍ഡസ്‌വസ സ്‌പോര്‍ട്‌സ് പ്രതിനിധി പ്രശാന്ത് ശര്‍മ മുഖ്യമന്ത്രിയുമായി രണ്ടുവട്ടം ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ സ്‌പോര്‍ട്‌സ് മന്ത്രി കെ.ബി ഗണേഷ് കുമാറിനെയും കണ്ടിരുന്നതായി ശര്‍മ വ്യക്തമാക്കി.

വിഷയത്തില്‍ കോടതിയെ വീണ്ടും സമീപിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. പഞ്ചാബ് കിംഗ്‌സ് ഇലവനും രാജസ്ഥാന്‍ റോയല്‍സും ഇതേ പ്രതിസന്ധി നേരിട്ടപ്പോള്‍ കോടതി വഴിയാണ് അവര്‍ ഐ.പി.എല്‍ ടീമില്‍ തിരിച്ചു കയറിയത്.

പത്തു വര്‍ഷത്തെ കരാറില്‍ 1500 കോടി രൂപയ്ക്കാണ് റെന്‍ഡസ്‌വസ സ്‌പോര്‍ട്‌സ് കൊച്ചി ടസ്‌ക്കേഴ്‌സിനെ ലേലത്തില്‍ പിടിച്ചത്. ബാങ്ക് ഗ്യരണ്ടിയായി ഈ വര്‍ഷം നല്‍കേണ്ട 156 കോടി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ്  കൊച്ചി ടസ്‌ക്കേഴ്‌സിനെ ബി.സി.സി.ഐ പുറത്താക്കിയത്.

Malayalam News

Kerala News In English