മുംബൈ : പടം റിലീസാവുന്നതിന് മുമ്പേ സംവിധായകന്‍ അതിന്റെ രണ്ടാം ഭാഗത്തെ കുറിച്ചു ആലോചിക്കുന്നു. എടുത്ത സിനിമയുടെ ഭാവി എന്താണെന്നറിയില്ല, എങ്കിലും രണ്ടാം ഭാഗമെടുക്കാന്‍ ഇപ്പഴേ തീരുമാനിച്ചിരിക്കുകയാണ് കുനാല്‍ കോഹില്‍.

കുനാല്‍ സംവിധാനം ചെയ്ത തേരി മേരി കഹാനി ഈ മാസം 22 നാണ് റിലീസാവുന്നത്. അപ്പോഴേക്കും സംവിധായകന്‍ പറഞ്ഞു, ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വീണ്ടുമെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്ന് കാലഘട്ടങ്ങളിലായുള്ള മൂന്ന് പ്രണയകഥയാണ് ചിത്രം പറയുന്നത്. 1910, 1960,2012 എന്നീ കാലത്തായാണ് കഥ നടക്കുന്നത്. ഷാഹിദും പ്രിയങ്കയുമാണ് ചിത്രത്തിലെ നായികാനായകന്മാര്‍.

ലാഹോറിലെ ഒരു മുസ്‌ലിം യുവാവുമായി പ്രണയത്തിലാകുന്ന പഞ്ചാബി പെണ്‍കുട്ടിയുടെ കഥയാണ് ആദ്യ ഭാഗമായ 1910 ല്‍ പറയുന്നത്. 1960 ആവുമ്പോഴേക്കും മുംബൈയില്‍ സിനിമാ നടിയുമായി പ്രണയത്തിലാവുന്ന സംഗീതസംവിധായകന്റെ കഥയിലെത്തി. 2012 ല്‍ കഥ നടക്കുന്നത് ലണ്ടനിലാണ് അവിടെയും നായകനും നായികയും പ്രണയത്തിലാകുന്നു. ഇതാണ് ചിത്രത്തിന്റെ കഥ. സിനിമ ഹിറ്റാവുകയാണെങ്കില്‍ നാല് കാലഘട്ടങ്ങളില്‍ നടക്കുന്ന കഥയുമായി എത്തുമെന്നാണ് കുനാല്‍ പറഞ്ഞിരിക്കുന്നത്.

കമീനേയ്ക്ക് ശേഷം ഷാഹിദും പ്രിയങ്കയും ഒന്നിക്കുന്ന ചിത്രമാണ് തേരി മേരി കഹാനി.