എഡിറ്റര്‍
എഡിറ്റര്‍
ആന്‍ഡി മുറേ വിവാഹിതനാകുന്നു
എഡിറ്റര്‍
Tuesday 21st August 2012 10:08am

ലണ്ടന്‍: പ്രശസ്ത ടെന്നീസ് താരം ആന്‍ഡി മുറേ വിവാഹിതനാകുന്നെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം അവസാനത്തോടെ കാമുകിയായ കിം സിയേഴ്‌സിനെ വിവാഹം ചെയ്യാന്‍ മുറെ സമ്മതം അറിയിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Ads By Google

അടുത്ത വര്‍ഷത്തെ വിമ്പിള്‍ഡന്‍ പൂര്‍ത്തിയാക്കിയ ശേഷമാവും മുറെ മിന്നുകെട്ടുകയെന്നാണ് അറിയുന്നത്. 2006 മുതല്‍ തന്നെ മുറേയും കിം സിയേഴ്‌സനും കടുത്ത പ്രണയത്തിലായിരുന്നു.

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്ത സിയേഴ്‌സ് നിലവില്‍ മുറയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടിലാണ് താമസിക്കുന്നത്. പരമാവധി മാധ്യമങ്ങളില്‍ നിന്നും അകന്നു കഴിയുന്ന മുറേയുടെ വിവാഹം മാധ്യമങ്ങള്‍ വന്‍ ആഘോമാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ടെന്നീസ് കോച്ചായ നീഗെല്‍ സിയേഴ്‌സിന്റെ മകളാണ് 24 കാരിയായ കിം സിയേഴ്‌സ്. മുറയെപ്പോലെ തന്നെ സിയേഴ്‌സും കടുത്ത മൃഗസ്‌നേഹിയാണ്.

Advertisement