എഡിറ്റര്‍
എഡിറ്റര്‍
ടെന്നിസ് അസോസിയേഷനെതിരെ താരങ്ങള്‍ രംഗത്ത്
എഡിറ്റര്‍
Tuesday 1st January 2013 11:43am

ചെന്നൈ: ടെന്നിസ് അസോസിയേഷന്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ടെന്നീസ് താരങ്ങള്‍.  കഴിഞ്ഞ ദിവസം ചെന്നൈയില്‍ ചേര്‍ന്ന യോഗത്തിലാണ് അസോസിയേഷനെതിരെ താരങ്ങള്‍ രംഗത്തെത്തിയത്.

Ads By Google

സോംദേവ് ദേവ്‌വര്‍മന്‍, മഹേഷ് ഭൂപതി, രോഹന്‍ ബൊപ്പണ്ണ, യൂകി ബാംബ്രി, വിഷ്ണുവര്‍ധന്‍, സനംസിങ്, ദ്വിജ് ശരണ്‍, സാകേത് മൈനെനി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ലിയാണ്ടര്‍ പേസാണ് യോഗത്തില്‍ നിന്നു വിട്ടുനിന്ന താരം. ഭൂപതിയും ബൊപ്പണ്ണയും ക്ഷണിക്കപ്പെടാതെയാണ് യോഗത്തിനെത്തിയത്.

ടൂര്‍ണമെന്റുകളുടെ െ്രെപസ്മണി വിതരണം ചെയ്യുന്നതിലെ അപാകമാണ് കളിക്കാര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം. സപ്പോര്‍ട്ട് സ്റ്റാഫ്, റിസര്‍വ് കളിക്കാര്‍, വേദികള്‍, വിമാനയാത്ര എന്നിവയാണ് കളിക്കാര്‍ ഉന്നയിക്കുന്ന മറ്റു പ്രധാന പ്രശ്‌നങ്ങള്‍.

ക്യാപ്റ്റനെയും പരിശീലകനെയും മാറ്റണമെന്ന ആവശ്യവും കളിക്കാര്‍ മുന്നോട്ടുവച്ചതായാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച ഡിസംബറില്‍ അഖിലേന്ത്യ ടെന്നിസ് അസോസിയേഷന്‍ പ്രസിഡന്റിന് സോംദേവ് ദേവ് വര്‍മന്‍ കത്തയച്ചിരുന്നു.

എന്നാല്‍ തങ്ങളുടെ കത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് താരങ്ങള്‍ കുറ്റപ്പെടുത്തി. സോംദേവ് തന്നെയാണ് താരങ്ങളുടെ യോഗത്തിന് നേതൃത്വം നല്‍കിയത്.

എന്നാല്‍ കളിക്കാര്‍ നടത്തിയ രഹസ്യയോഗത്തോടും അഖിലേന്ത്യാ ടെന്നിസ് അസോസിയേഷന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. താരങ്ങള്‍ക്കെതിരെ അസോസിയേഷന്‍ അച്ചടക്ക നടപടി എടുക്കുമോ എന്നത് ഇനി കാത്തിരുന്ന് കാണണം.

Advertisement