Categories

പേസ്-ഭൂപതി സഖ്യം രണ്ടാം റൗണ്ടില്‍

മിയാമി:മിയാമി മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണ്ണമെന്റില്‍ പുരുഷന്‍മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ്, മഹേഷ് ഭൂപതി സഖ്യം മൂന്നാം റൗണ്ടില്‍ കടന്നു. സ്‌പെയിനിന്റെ മാര്‍ക് ലോപസ്-ഡേവിഡ് മരേരോ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌ക്കോര്‍ 7-6(5), 6-4. നേരത്തെ മെര്‍ടിനാക്-നോര്‍മാന്‍ സഖ്യത്തെ കീഴടക്കി ബൊപ്പണ്ണ-ഖുറേഷി സഖ്യവും മൂന്നാം റൗണ്ടില്‍ കടന്നിരുന്നു.

മൂന്നാം സീഡായ ഇന്ത്യന്‍ സഖ്യം അടുത്ത അടുത്ത റൗണ്ടില്‍ നേരിടുന്നത് ബെല്‍ജിയത്തിന്റെ സാവിയര്‍ മാലിസെ – ബ്രിട്ടന്റെ ജോണ്‍ മുറേ സഖ്യവും ഫ്രാന്‍സിന്റെ മൈക്കല്‍ ലോഡ്‌റ- സെര്‍ബിയയുടെ നെനദ് സിമോണ്‍ജിക് സഖ്യവും തമ്മിലുള്ള മല്‍സരത്തിലെ വിജയികളെയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.