എഡിറ്റര്‍
എഡിറ്റര്‍
ലിയാന്‍ഡര്‍ പെയ്‌സിന് പദ്മ ഭൂഷണിന് ശുപാര്‍ശ
എഡിറ്റര്‍
Wednesday 20th November 2013 1:37pm

Leander-Paes

ന്യൂദല്‍ഹി: ഇന്ത്യന്‍ ടെന്നീസ് രാജാവ് ലിയാന്‍ഡര്‍ പെയ്‌സിന് പദ്മ ഭൂഷണ്‍ നല്‍കാന്‍ ശുപാര്‍ശയുള്ളതായി റിപ്പോര്‍ട്ട്. കായികമന്ത്രാലയമാണ് പെയ്‌സിനെ പദ്മ ഭൂഷണിന് ശുപാര്‍ശ ചെയ്തിരിക്കുന്നത് എന്നാണ് അറിയുന്നത്.

എട്ട് ഗ്രാന്റ്സ്ലാം ഡബിള്‍സ് കിരീടങ്ങള്‍ ലിയാന്‍ഡര്‍ പെയ്‌സ് നേടിയിട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിനേയും ഒളിമ്പിക് മെഡല്‍ ജേതാവായ ഗുസ്തിതാരം സുശീല്‍ കുമാറിനും കഴിഞ്ഞ വര്‍ഷം പദ്മ ഭൂഷണിന് വേണ്ടി ശുപാര്‍ശ ചെയ്തിരുന്നു.

പദ്മശ്രീക്കായി നാല് കായികതാരങ്ങളെയാണ് മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകന്‍ അരുണ്‍ ഘോഷ്, ഷൂട്ടിങ് പരിശീലകനായിരുന്ന സണ്ണി തോമസ്, ടേബിള്‍ ടെന്നീസ് താരം ഇന്ദു പുരി, എന്നിവരാണ് പട്ടികയിലുള്ളത്.

53 ടൈറ്റിലുകള്‍ സ്വന്തമാക്കിയ പെയ്‌സിനെ 1990 ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. 97 ല്‍ അദ്ദേഹത്തിന് ഖേല്‍ രത്‌ന പുരസ്‌കാരവും 2001 ല്‍ പദ്മശ്രീയും ലഭിച്ചു.

Advertisement