ലണ്ടന്‍: തന്റെ ആത്മകഥയ്ക്ക് സ്വന്തം രക്തംകൊണ്ട് കൈയ്യൊപ്പ് ചാര്‍ത്തി ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വീണ്ടും ശ്രദ്ധനേടുന്നു. സച്ചിന്റെ ആത്മകഥയായ ‘ടെന്‍ഡുല്‍ക്കര്‍ ഒപ്പസി’ ന്റെ 10 കോപ്പികളിലാണ് താരം രക്തംകൊണ്ട് ഒപ്പിട്ടിരിക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കാണ് സച്ചിന്റെ രക്തത്തില്‍ ചാലിച്ച ആത്മകഥ വായിക്കാനുള്ള സുവര്‍ണ്ണാവസരം ലഭിക്കുക.

സുവര്‍ണതാളോടെയുള്ള പുസ്തകത്തിന് 852 പേജുകളാണുള്ളത്. ക്രാക്കണ്‍ മീഡിയ ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. 2011ല്‍ ഏഷ്യന്‍ ഉപഭുഖണ്ഡത്തില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിനോടനുബന്ധിച്ച് പുസ്തകം പുറത്തിറക്കാനാണ് നീക്കം.