Categories

ഐ.സി.സി ടെസ്റ്റ് റാങ്കിംഗ്: മാറാതെ സച്ചിനും സഹീറും

ദുബായ്: ഐ.സി.സി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അഞ്ചാം സ്ഥാനത്ത് തുടരുന്നു. ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ സഹീര്‍ ഖാന്‍ ആറാം സ്ഥാനം നിലനിര്‍ത്തി. പരുക്കിനെ തുടര്‍ന്ന് ഇരുവരും ഇപ്പോള്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് പത്താം സ്ഥാനത്ത് തുടരുന്നു. സച്ചിനും ദ്രാവിഡിനും പുറമെ മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആര്‍ക്കും ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടംപിടിക്കാനായിട്ടില്ല.

പാകിസ്ഥാനെതിരെ കഴിഞ്ഞദിവസം ഇരട്ട സെഞ്ച്വറി നേടിയ, ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര ഒന്നാം സ്ഥാനത്തേയ്ക്ക് മുന്നേറുകയാണ്. കഴിഞ്ഞ മത്സരത്തില്‍ നേടിയ 211 റണ്‍സ് 29റേറ്റിംങ് പോയിന്റ്‌സാണ് സംഗക്കാരയ്ക്ക് നേടിക്കൊടുത്തത്. ബാറ്റിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുടെ കാലിസിനേക്കാളും 31 പോയന്റ് മാത്രമാണ് സംഗക്കാരയ്ക്ക് ഇപ്പോള്‍ കുറവുള്ളത്.

പാക്ക് ഓപ്പണര്‍ തൗഫീഖ് ഉമറാണ് റാങ്കിങ്ങില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. ഇപ്പോള്‍ 46ാം സ്ഥാനം സ്വന്തമാക്കിയ തൗഫീഖ് റാങ്കില്‍ 17 സ്ഥാനത്തിന്റെ മുന്നേറ്റമാണ് നടത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.