എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്റെ തിരിച്ചുവരവിനെ ഭയക്കണം : രവി ശാസ്ത്രി
എഡിറ്റര്‍
Monday 18th February 2013 2:35pm

മെല്‍ബണ്‍: ഏറെ നാളായി മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാല്‍ തന്നെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ ഏറെ ഭയക്കണമെന്ന് മുന്‍ ഇന്ത്യന്‍ സ്‌കിപ്പര്‍ രവി ശാസ്ത്രി.

Ads By Google

സച്ചിന്‍ ഏറെ ആര്‍ത്തിയോടെ ഇരിക്കുന്ന സമയമായിരിക്കും ഇതെന്നും അദ്ദേഹത്തിന്റെ മുന്നില്‍ കിട്ടുന്ന ഇരകളെ പരമാവധി ഉപയോഗപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കുമെന്നും ശാസ്ത്രി പറഞ്ഞു.

ഫെബ്രുവരി 22 ന് ചെന്നൈയില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മാച്ചിലൂടെ തിരിച്ചുവരുന്ന സച്ചിന്റെ പ്രകടനം കാണാനായിരിക്കും എല്ലാവരും കാത്തിരിക്കുകയെന്നും രവി ശാസ്ത്രി പറഞ്ഞു.

ആദ്യ രണ്ട് ടെസ്റ്റ് മാച്ചുകളില്‍ അദ്ദേഹത്തെ സ്‌കോര്‍  നേടാന്‍ ഓസ്‌ട്രേലിയന്‍ ടീം അനുവദിച്ചാല്‍ മത്സരത്തിലുടനീളം ആ ഫോം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സച്ചിന്‍ ശ്രമിക്കുമെന്നും ശാസ്ത്രി പറഞ്ഞു.

സച്ചിന് ഒരു പക്ഷേ തുടക്കത്തില്‍ ചെറിയൊരു പതറല്‍ ഉണ്ടാകും. എന്നാല്‍ അന്‍പതോ അറുപതോ റണ്‍സ് അദ്ദേഹത്തിന് തുടക്കത്തില്‍ നേടാനായല്‍ അത് തന്നെയായിരിക്കും അദ്ദേഹത്തിന്റെ മികച്ച സീരീസ.

ഇന്ത്യന്‍ ബാറ്റിങ് ലൈന്‍ അപ്പില്‍ തന്നെ ഏറ്റവും മികച്ച താരം സച്ചിനാണെന്നും ശാസ്ത്രി പറയുന്നു. സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ കാണികളെല്ലാം പതിയെ ഒരു മായിക ലോകത്തേക്ക് പോകും. അത് അദ്ദേഹത്തിന്റെ സ്വാഭാവികത കാരണമാണെന്നും അദ്ദേഹം പറയുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിലാണ് സച്ചിന്‍ ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

Advertisement