എഡിറ്റര്‍
എഡിറ്റര്‍
അച്ഛന്റെ വിടവാങ്ങല്‍ മത്സരത്തില്‍ ബോള്‍ ബോയിയായി മകന്‍
എഡിറ്റര്‍
Friday 15th November 2013 6:07pm

ARJUN2

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വിടവാങ്ങല്‍ മത്സരം പല കാര്യങ്ങള്‍ കൊണ്ടും വ്യത്യസ്തമാണ്. അക്കൂട്ടത്തില്‍ ഒന്നു കൂടി, അച്ഛന്റെ വിടവാങ്ങല്‍ മത്സരത്തില്‍ ബോള്‍ ബോയിയുടെ വേഷത്തില്‍ മകന്‍ അര്‍ജുനും.

1987 ലെ ലോകകപ്പില്‍ ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മത്സരത്തില്‍ ബോള്‍ ബോയിയായി സച്ചിന്‍ എത്തിയതിനെ അനുസ്മരിപ്പിച്ചായിരുന്നു ഇന്ന് അര്‍ജുന്‍ അച്ഛന്റെ അവസാന മത്സരത്തില്‍ ബോള്‍ ബോയിയുടെ വേഷത്തിലെത്തിയത്.

സച്ചിന്‍ അര്‍ധസെഞ്ചുറി പിന്നിടുമ്പോഴും ഒടുവില്‍ ഡാരന്‍ സമി പിടികൂടി പുറത്താകുമ്പോഴും അര്‍ജുന്‍ ബോള്‍ബോയിയായി തന്റെ റോള്‍ നല്ല രീതിയില്‍ ചെയ്തു.

സച്ചിന്‍ തന്റെ 14 ാമത്തെ വയസ്സിലാണ് ബോള്‍ ബോയിയായി എത്തിയത് എന്നത് പോലെ അര്‍ജുനും തന്റെ പതിനാലാമത്തെ വയസ്സില്‍ ബോള്‍ ബോയിയായി എന്നത് യാദൃശ്ചികം മാത്രം.

സച്ചിന്റെ വിടവാങ്ങല്‍ മത്സരം കാണാന്‍ സെലിബ്രിറ്റികളുടെ നീണ്ട നിരയും ഗാലറയിലുമുണ്ടായിരുന്നു. കൂടാതെ സച്ചിന്റെ അമ്മയും ഭാര്യ അഞ്ജലിയും മത്സരം കാണാന്‍ എത്തിയിരുന്നു.

Advertisement