Categories
boby-chemmannur  

ക്രിക്കറ്റിലേക്ക് തിരിയാന്‍ കാരണം സച്ചിന്‍: കോഹ്‌ലി

മുംബൈ: സച്ചിനാണ് തനിക്ക് കളിക്കാന്‍ പ്രചോദനമെന്ന് വിരാട് കോഹ്‌ലി.

‘ ഞാന്‍ കളിക്കാന്‍ തുടങ്ങിയതിന് കാരണം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്.’ മുംബൈ ഇന്ത്യന്‍സ് ഉടമസ്ഥന്‍ മുകേഷ് അംബാനിയും നിത അംബാനിയും സംഘടിപ്പിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറിന് വേണ്ടിയുള്ള അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കൊഹ്‌ലി.

കുട്ടിയായിരുന്ന സമയത്ത് സച്ചിനെ നേരില്‍ കാണുകയെന്നതായിരുന്നു തന്റെ സ്വപ്‌നമെന്നും കോഹ്‌ലി വ്യക്തമാക്കി. ‘ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങാന്‍ കാരണം അദ്ദേഹമാണ്. എന്നപ്പോലെ ഇന്ത്യയിലെ പല യുവാക്കളും ക്രിക്കറ്റ് കളിയിലേക്ക് ആകര്‍ഷിക്കപ്പെട്ടത് സച്ചിനെ കണ്ടാണ്.’

‘ ഇപ്പോള്‍ സച്ചിനൊപ്പം ഡ്രെസിംഗ് റൂം പങ്കിടാന്‍ കഴിയുന്നത് വലിയ അംഗീകാരമായി ഞാന്‍ കരുതുന്നു. കുട്ടിയായിരുന്നപ്പോള്‍ സച്ചിനെ നേരില്‍കണ്ട് അദ്ദേഹത്തിനൊപ്പം കളിക്കണമെന്നായിരുന്നു ആഗ്രഹം. ഇപ്പോഴത് സാധിച്ചിരിക്കുകയാണ്. ഇതില്‍ കൂടുതല്‍ ഞാനാഗ്രഹിച്ചിട്ടില്ല.’

ഇപ്പോഴുള്ള ഏതെങ്കിലും ബാറ്റ്‌സ്മാന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാനാകുമെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് സച്ചിന്റെ മറുപടി ഇങ്ങനെയായിരുന്നു-’ അവര്‍ ഈ റൂമില്‍ തന്നെയുണ്ട്. എനിക്കവരെ കാണാം. വിരാടിനും രോഹിത്തിനുമൊക്കെ ഇതിന് കഴിയും. ഏതെങ്കിലും ഒരു ഇന്ത്യക്കാരന്‍ എന്റെ റെക്കോര്‍ഡുകള്‍ ഭേദിച്ചാല്‍ എനിക്ക് വിഷമമുണ്ടാവില്ല.’

March 28th, 2012

Email this page

ഹലോമായാവി: മോഹന്‍ലാല്‍ മമ്മൂട്ടി ടീം വീണ്ടും

ദിലീപ് നിര്‍മ്മിച്ച് ജോഷി സംവിധാനം ചെയ്ത ട്വന്റിട്വന്റിക്കുശേഷം താരരാജാക്കന്മാരായ മോഹന്‍ലാല്‍ മമ്മൂട്ടി ടീം ഒരിയ്ക്കല്‍ കൂടി ഒന്നിയ്ക്കുന്നു. ഹലോമായാവിയെന്ന ചിത്രത്തിലാണ് ഈ സൂപ്പര്‍സംഗമം

കിങ്ങ് ആന്റ് കമ്മീഷണര്‍ സ്റ്റൈല്‍ ചിത്രമാണ് ഹലോ മായാവി. ഹലോയെന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായ ശിവരാമനും മായാവിയിലെ മമ്മൂട്ടി കഥാപാത്രം മഹിയും ഒരുമിക്കുന്നതാണ് ഹലോ മായാവിയുടെ പ്രത്യേകത. റാഫിമെക്കാര്‍ട്ടിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യുന്ന ഹലോ മായാവി ആശിര്‍വാദ് സിനിമാസാണ് നിര്‍മ്മിക്കുന്നത്.

മലയാളത്തിലെ ഏറ്റവും തിരക്കേറിയ മെഗാസ്റ്റാറുകള്‍ നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.  ഐവി ശശിയുടെ സംവിധാനത്തിലിറങ്ങിയ ചിത്രങ്ങളാണ് ഇവയില്‍ ഏറിയപങ്കും. പി.ജി. വിശ്വംഭരന്‍, പത്മരാജന്‍, ജേസി എന്നിവരുടെ ചിത്രങ്ങളിലും ഇവരുടെ കൂട്ടുകെട്ട് വിജയം കൊയ്തു.

അവിടെത്തെപ്പോലെ ഇവിടേയും, കരിമ്പിന്‍പൂവിനക്കരെ, നാണയം, കരിയിലക്കാറ്റുപോലെ, തുടങ്ങിയ ചിത്രങ്ങള്‍ അവയില്‍ ചിലതാണ്. പിന്നീട് കുറച്ചുകാലം ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രങ്ങളൊന്നുമെത്തിയില്ല. ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സിലൂടെയാണ് വീണ്ടും ഇവര്‍ ഒന്നിച്ചത്.

ഇതിനിടയില്‍ നരസിംഹം പോലുള്ള ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ച് പ്രത്യപ്പെടുകയും ചെയ്തിരുന്നു. ഒടുക്കം അമ്മയ്ക്കു വേണ്ടി നിര്‍മ്മിച്ച ട്വന്റിട്വന്റിയിലാണത് വീണ്ടും സംഭവിക്കുന്നത്. മലയാളത്തിലെ മൊത്തം താരങ്ങള്‍ പ്രതിഫലമില്ലാതെ അണിനിരന്ന ഈ ചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ദിലീപ്, ജയറാം തുടങ്ങി വന്‍താരനിര തന്നെ അണിനിരന്നിരുന്നു.

Malayalam News

Kerala News in Englishഫാസിസത്തെ വകവെച്ചുകൊടുക്കാന്‍ ജനാധിപത്യവാദികള്‍ക്ക് ബാധ്യതയില്ല: എസ്.എഫ്.ഐ

തിരുവനന്തപുരം: മനുഷ്യവിരുദ്ധ പ്രത്യയ ശാസ്ത്രത്തെയും സംഘപരിവാര ധിക്കാരത്തെയും ചെറുക്കാന്‍ ഒരു നിമിഷം വൈകികൂടായെന്നും ഫാസിസത്തെ വകവെച്ചുകൊടുക്കാന്‍ ജനാധിപത്യവാദികള്‍ക്ക് ബാധ്യതയില്ല എന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍ പത്താംകല്ല്. കിസ് ഒഫ് ലവ് പ്രതിഷേധ സമരത്തെക്കുറിച്ച് ഡൂള്‍ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'പ്രതിഷേധത്തിന്റെ രൂപം, സ്വഭാവം ഇവയേപറ്റി ചര്‍ച്ച നടക്കട്ടെ. എന്നാല്‍ അടിസ്ഥാന പ്രശ്‌നം അതല്ല. നമ്മുടെ ജീവനേയും ജീവിതത്തേയും വേട്ടയാടുന്ന ഫാസിസ്റ്റ് പ്രവണതയെ പ്രതിരോധിക്കാന്‍ കഴിയുന്നുണ്ടോ എന്നതാണു പ്രശ്‌നം.' ഷിജു പറഞ്ഞു. ആത്യന്തികമായി ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ ശക്തിപ്പെടുകയാണ് വേണ്ടത്. യുവമോര്‍ച്ച, ശ്രീരാമസേന ഉള്‍പ്പടെയുള്ള സംഘപരിവാര സംഘടനകള്‍ സദാചാര ഗുണ്ടായിസം നടപ്പാക്കുകയാണ്. മോറല്‍ പോലീസിങ് മനുഷ്യത്വവിരുദ്ധമാണ്. ഫാസിസത്തിന്റെയും താലിബാനിസത്തിന്റെയും പ്രവണതകളെ വച്ചു പൊറുപ്പിക്കരുത് എന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യവിരുദ്ധ പ്രത്യയ ശാസ്ത്രത്തെയും സംഘപരിവാര ധിക്കാരത്തെയും ചെറുക്കാന്‍ ഇനിയും വൈകരുത്. വ്യത്യസ്ത അഭിപ്രായമുള്ളവരെ വേട്ടയാടുന്ന രീതി ഫാസിസത്തിന്റെ ജന്മവാസനയാണ്. അതു വകവെച്ചു കൊടുക്കാന്‍ ജനാധിപത്യവാദികള്‍ക്ക് ബാധ്യതയില്ല; അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുംബന സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എംപിയും ഡി.വൈ.എഫ്.വൈ അഖിലേന്ത്യാ പ്രസിഡന്റുമായ എം.ബി രാജേഷ് അനുകൂലമായ പ്രസ്ഥാവന ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സമരത്തെ കുറിച്ച് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍ പത്താംകല്ലിന്റെ ഈ പ്രതികരണം.

ഇനി ഇവ കേരളത്തിലെ ബാറുകള്‍: ജില്ല തിരിച്ചുള്ള പട്ടിക

കൊച്ചി: മദ്യനയത്തില്‍ ഹൈക്കോടതി വിധി വന്നതോടെ  സംസ്ഥാനത്തെ ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തിക്കില്ല. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് എക്‌സൈസ് മന്ത്രി കെ. ബാബു നിര്‍ദേശം നല്‍കി. ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചു പൂട്ടണമെന്ന കോടതി വിധി വന്നതോടെ കേരളത്തില്‍ 63 ബാറുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.  എറണാകുളത്ത് 16 ബാറുകളും തിരുവനന്തപുരം 14 എണ്ണവും പ്രവര്‍ത്തിക്കുമ്പോള്‍ വയനാട് സമ്പൂര്‍ണ ബാര്‍ രഹിത ജില്ലയാകും. സംസ്ഥാനത്തെ ബാറുകളുടെ പട്ടിക തിരുവനന്തപുരം ഫൈവ്സ്റ്റാര്‍ താജ് റസിഡന്‍സി തൈക്കാട് ഹില്‍ട്ടണ്‍ ഇന്‍ പുന്നന്‍ റോഡ് താജ് ഗ്രീന്‍ കോവ് റിസോര്‍ട്ട് കോവളം കോവളം റിസോര്‍ട്ട് ഉദയ സമുദ്ര ലെയ്ഷര്‍ ബീച്ച് ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ ലൂസിയ ഫോര്‍ട്ട് ഹോട്ടല്‍ മൗര്യ രാജധാനി ഹോട്ടല്‍ ക്ലാസിക് അവന്യൂ ഹോട്ടല്‍ റസിഡന്‍സി ടവര്‍ ഹോട്ടല്‍ സൗത്ത് പാര്‍ക്ക് എസ്പി ഗ്രാന്റ് ഡെയ്‌സ് ദി ഗേറ്റ്‌വേ ഹോട്ടല്‍ വൈറ്റ് ഡാമര്‍ ഹെറിറ്റേജ് ഹോട്ടലുകള്‍ ഹില്‍വേ ഹെറിറ്റേജ്, കിളിമാനൂര്‍, തിരുവനന്തപുരം കൊല്ലം ഫൈവ് സ്റ്റാര്‍ ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍ ദി റാവിസ് ഹോട്ടല്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ റീജന്റ് ലേക് പാലസ് നീണ്ടകര ഹോട്ടല്‍ ഡോണ കാസില്‍ ഹോട്ടല്‍ ഇന്ദ്രപ്രസ്ഥ പട്ടാഴി പത്തനംതിട്ട ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ പെനിന്‍സുല പാര്‍ക്ക് അടൂര്‍ ആലപ്പുഴ ഫോര്‍ സ്റ്റാര്‍ റോയല്‍ ഗാര്‍ഡന്‍സ് നങ്ങ്യാര്‍കുളങ്ങര എംപയര്‍ റസിഡന്‍സി ചെങ്ങന്നൂര്‍ ഹെറിറ്റേജ് ചേര്‍ത്തല ഹൗസ് ചേര്‍ത്തല കോട്ടയം ഫൈവ്സ്റ്റാര്‍ സൂരി ഹോസ്പിറ്റാലിറ്റി കുമരകം കുമകരകം ലേക് റിസോര്‍ട് ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ ഫെയര്‍മൗണ്ട് എസ്.എച്ച് മൗണ്ട് വിവാന്ത ബൈ താജ് കുമരകം ഹെറിറ്റേജ് കോക്കനട് ലഗൂണ്‍, കുമരകം, കോട്ടയം ഇടുക്കി ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ക്ലബ് മഹീന്ദ്ര, മൂന്നാര്‍ ഫോര്‍സ്റ്റാര്‍ സ്‌പൈസ് വില്ലേജ്, തേക്കടി എറണാകുളം ലേ മെറിഡിയന്‍ ഡ്രീം ഹോട്ടല്‍ ഹോട്ടല്‍ കാസിനോ വെല്ലിംഗ്ടണ്‍ ഐലന്റ് താജ് റസിഡന്‍സി, മറൈന്‍ഡ്രൈവ് ഹോട്ടല്‍ താജ് മലബാര്‍ വെല്ലിംഗ്ടണ്‍ ഐലന്റ് ഹോട്ടല്‍ ട്രിഡന്റ് വെല്ലിംഗ്ടണ്‍ ഐലന്റ് ഹോളിഡേ ഇന്‍ ബൈപ്പാസ് ചക്കരപറമ്പ് ഹോട്ടല്‍ റമദ ലേക് റിസോര്‍ട് ഫോര്‍സ്റ്റാര്‍ ഹോട്ടല്‍ റിനൈസെന്‍സ്, പാലാരിവട്ടം ഹോട്ടല്‍ കാസിനോ ഇന്റര്‍നാഷണല്‍ പുത്തന്‍ കുരിശ് ഹോട്ടല്‍ അവന്യൂ റീജന്റ് എം.ജി റോഡ് കലൂര്‍ ശ്രീ ഗോകുലം ഹോട്ടല്‍ കലൂര്‍ എയര്‍ലിങ്ക് കാസില്‍ അത്താണി മലയാറ്റൂര്‍ റസിഡന്‍സി മലയാറ്റൂര്‍ മെയ് ഫഌര്‍ (പ്രവര്‍ത്തനമില്ല) ഹെറിറ്റേജ് ഹെറിറ്റേജ് മേഥനം കുമ്പളങ്ങി തൃശൂര്‍ ഫോര്‍സ്റ്റാര്‍ ഹോട്ടല്‍ നിയ റീജന്‍സി എല്‍തുരുത്ത്, ചേറ്റുപുഴ ഹെറിറ്റേജ് മരിയ ഹെറിറ്റേജ് ഹോട്ടല്‍ കൈപ്പമംഗലം കുന്നത്തൂര്‍ മന ആയുര്‍വേദ ഹെറിറ്റേജ് ഹോട്ടല്‍ പാലക്കാട് ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ സൂര്യ സ്വാഗത് വാളയാര്‍ മലപ്പുറം ആര്‍പി കടവ് റിസോര്‍ട്ട് അഴിനിലം ഫോര്‍സ്റ്റാര്‍ ഹോട്ടല്‍ റോസ് ഇന്റര്‍നാഷണല്‍, നിലമ്പൂര്‍ സൂര്യ റീജന്‍സി, കാവുങ്കല്‍ ഹെറിറ്റേജ് ചെങ്ങറ ഹെറിറ്റേജ് ഹോട്ടല്‍ അങ്ങാടിപ്പുറം കോഴിക്കോട് ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ഗേറ്റ് വേ ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ മലബാര്‍ പാലസ് ഹെറിറ്റേജ് ബീച്ച് ഹെറിറ്റേജ് ഇന്‍ കണ്ണൂര്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ ബ്ലൂ നൈല്‍ എസ്.എന്‍ പാര്‍ക്ക് റോഡ് ഹോട്ടല്‍ കെ.കെ റസിഡന്‍സി പയ്യന്നൂര്‍ ഹോട്ടല്‍ എലഗന്‍സ് കറുവാഞ്ചല്‍ ആലക്കോട് ഹോട്ടല്‍ സ്‌കൈ പേള്‍ ചൊവ്വ ഹോട്ടല്‍ എലഗന്‍സ് ചെറുപുഴ കാസര്‍കോട് ഫൈവ് സ്റ്റാര്‍ വിവാന്ത ബൈ താജ്, ബേക്കല്‍

ഹീറോ ഇലക്ട്രിക്കിന്റെ ഇ-സൈക്കിള്‍ വിപണിയില്‍

ന്യൂദല്‍ഹി: ഇന്ത്യയിലെ മുന്‍നിര വൈദ്യുത ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ ഇലക്ട്രിക്, അതിന്റെ ആദ്യത്തെ ഇ-സൈക്കിള്‍ 'ഏവിയര്‍'  വിപണിയിലിറക്കുന്നു.പ്രധാനമായും യുവ കോര്‍പറേറ്റ് ഉദ്യോഗസ്ഥന്‍മാരെ ലക്ഷ്യമിട്ടാണ് ഇ-സൈക്കിള്‍ ലക്ഷ്യമിടുന്നത്. പുരുഷന്‍മാര്‍ക്കുവേണ്ടി 19,290 രൂപ വില വരുന്ന എ.എം.എക്‌സ് (AMX), സ്ത്രീകള്‍ക്കു വേണ്ടി 18,990 രൂപ വില വരുന്ന എ.എഫ്.എക്‌സ് (AFX) എന്നിങ്ങനെ രണ്ടു വ്യത്യസ്ത രൂപങ്ങളിലാണ് ഇ-സൈക്കിള്‍ പുറത്തിറങ്ങുന്നത്. രണ്ടു മോഡലുകളും ഇന്ത്യയിലെ അഞ്ച് മെട്രോപൊളിറ്റന്‍ സിറ്റികളിലായാണ് വില്‍പനക്കെത്തിച്ചിരിക്കുന്നത്. അലോയ് വീലുകള്‍, ഡിറ്റാച്ചബിള്‍ ബാറ്ററി ബോക്‌സ്, ബാറ്ററി ഒന്നിച്ചുള്ള ടെയില്‍ ലാമ്പ്, എല്‍.ഇ.ഡി ഹെഡ് ലാമ്പ്,  സൗകര്യത്തിനനുസരിച്ചി മാറ്റങ്ങല്‍ വരുത്താവുന്ന സീറ്റ്, ഇല്ക്ട്രിക് ഹോണ്‍, തുടങ്ങി നിരവധി സൗകര്യങ്ങളാണ് രണ്ട് ഏവിയര്‍ ഇ-സൈക്കിളുകളിലും സജ്ജീകരിച്ചിരിക്കുന്നത്. എ.എം.എക്‌സില്‍ 6-സ്പീഡ് ഷിമാനോ ഗിയറും മുന്നില്‍ ഇലക്ട്രോണിക് ഡിസ്‌ക് ബ്രേക്കും ഘടിപ്പിച്ചിട്ടുണ്ട്. അതേ സമയം എ.എഫ്.എക്‌സിനു മുന്നില്‍ ലോഹത്തില്‍ തീര്‍ത്ത ബോക്‌സും ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മോഡലുകളിലും 9 മുതല്‍ 10 മണിക്കൂര്‍ വരെ ചാര്‍ജ്ജ് നില്‍ക്കുന്ന ബാറ്ററികളാണ് ഘടിപ്പിച്ചിരിക്കുന്നത്. അധവാ ചാര്‍ജ്ജ് തീരുകയാണെങ്കില്‍ സൈക്കിള്‍ ചവിട്ടി ഓടിക്കാനുള്ള പെഡലുകളും ഇതിനുണ്ട്. 'പരിസ്ഥിതി സൗഹൃദമായ ഈ ജര്‍മ്മന്‍ സാങ്കേതികവിദ്യ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഏറെ സന്തോഷത്തിലാണ്. ഇന്ത്യന്‍ ഇലക്ട്രോമിക് വാഹന വിപണിയില്‍ രാജ്യത്തെ ഹരിത സൗഹാര്‍ദ്ദവുമായി ഒത്തുപോവുന്ന തരം സവിശേഷമായ ഉല്‍പന്നങ്ങള്‍ ഇനിയും കൊണ്ടുവരും.' ഹീറോ ഇക്കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നവീണ്‍ മുഞ്ചല്‍ പറഞ്ഞു.

അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ശ്രീലങ്കയില്‍ വധശിക്ഷ

കൊളംബോ: മയക്കുമരുന്ന് കടത്തിയെന്ന് ആരോപിച്ച് അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ശ്രീലങ്കയില്‍ വധശിക്ഷ.  2011ല്‍ ശ്രീലങ്കന്‍ നാവികസേനയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. മൂന്ന് ശ്രീലങ്കക്കാര്‍ക്കും അഞ്ച്് ഇന്ത്യക്കാര്‍ക്കുമാണ് കൊംളംബോ ഹൈക്കോടതി വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നവംബര്‍ 14 വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജി പ്രീതി പദ്മന്‍ സുരസേനയാണ് വിധി പ്രസ്താവിച്ചത്. 2011ല്‍ വടക്കന്‍ ജാഫ്‌ന തീരത്തുവെച്ചാണ് മത്സ്യത്തൊഴിലാളികളെ നാവികസേന അറസ്റ്റുചെയ്തത്. ഹെറോയിന്‍ കടത്തിയെന്ന് ആരോപിച്ചായിരുന്നു ബോട്ടില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ ഇവരെ കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി വിധിക്കെതിരെ കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു. മത്സ്യത്തൊഴിലാഴികളുടെ മോചനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് വര്‍ഷമായി ശ്രീലങ്കയുമായി ചര്‍ച്ചകള്‍ നടത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്തി മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും കേന്ദ്രസര്‍ക്കാറിനെ സമീപിച്ചിരുന്നു. സംഭവം ഗൗരവമായി പരിഗണിക്കുമെന്നും വിധി റദ്ദാക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടു.