ന്യൂദല്‍ഹി: സച്ചിന്‍ ഇ എസ് പി എന്‍-ക്രിക് ഇന്‍ഫോ തയ്യാറാക്കിയ ലോകത്തിലെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇടംനേടി. നിലവില്‍ ക്രിക്കറ്റ് കളിക്കുന്നവരില്‍ നിന്നും സച്ചിന്‍ മാത്രമാണ് പ്രാതിനിധ്യം നേടിയത്. പ്രമുഖരായ റിക്കി പോണ്ടിംഗ്, ബ്രയാന്‍ ലാറ, മഗ്രാത്, സുനില്‍ ഗാവസ്‌കര്‍ എന്നിവര്‍പോലും പട്ടികയ്ക്കു പുറത്താണ്.

ഡോണ്‍ ബ്രാഡ്മാന്‍, വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഗാരി സോബേഴ്‌സ്, ഷെയ്ന്‍ വോണ്‍, ജാക്ക് ഹോബ്‌സ്, ലെന്‍ ഹട്ടന്‍, ആദം ഗില്‍ക്രിസ്റ്റ്, മാല്‍കം മാര്‍ഷല്‍, വസീം അക്രം, ഡെന്നിസ് ലിലി എന്നിവരാണ് ലോകോത്തര ടെസ്റ്റ് ക്രിക്കറ്റര്‍മാരുടെ പട്ടികയിലുള്ളത്.