എഡിറ്റര്‍
എഡിറ്റര്‍
കൊച്ചിയില്‍ കപ്പല്‍ നിര്‍മാണ കേന്ദ്രത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചു
എഡിറ്റര്‍
Wednesday 15th August 2012 12:53pm

കൊച്ചി: കൊച്ചി തുറമുഖത്ത് കപ്പല്‍ നിര്‍മാണ കേന്ദ്രവും റിപ്പയര്‍ യാര്‍ഡും സ്ഥാപിക്കുന്നതിന് തുറമുഖ ട്രസ്റ്റ് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു. 785 കോടിയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്.

Ads By Google

ചില കമ്പനികളുടെ താത്പര്യത്തിനനുസരിച്ചാണ് ചെറുകപ്പല്‍ നിര്‍മിക്കുന്നതിനുള്ള കേന്ദ്രത്തിന് കൂടി അനുമതി നല്‍കിയത്. നേരത്തെ കപ്പല്‍ റിപ്പയറിങ് കേന്ദ്രം മാത്രമായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

തുറമുഖ വര്‍ക്ക് ഷോപ്പ് സ്ഥിതിചെയ്യുന്ന സ്ഥലത്തിനായി 17 ഹെക്ടര്‍ ഭൂമിയാണ് വിട്ടുകൊടുക്കുക. 15 ഏക്കര്‍ വാട്ടര്‍ ഏരിയയ്ക്കും കൈമാറും. 30 വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിന് നല്‍കുന്നത്. വര്‍ക്ക് ഷോപ്പുകളിലെ 200 ഓളം ജീവനക്കാരെയും പദ്ധതി ഏറ്റെടുക്കുന്ന സ്ഥാപനത്തിന് കൈമാറും.

വന്‍കിട വിദേശ കമ്പനികള്‍ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിക്കുന്നതായി തുറമുഖ അധികൃതര്‍ പറഞ്ഞു. റെയിലിന്റേയും റോഡിന്റേയും സാന്നിധ്യവും കപ്പല്‍ ചാലുകളും വിദേശ കമ്പനിക്കാരെ കൊച്ചിയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

Advertisement