Categories

വിഴിഞ്ഞം തുറമുഖ പദ്ധതി: ടെന്‍ഡര്‍ റദ്ദാക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായുള്ള ടെന്‍ഡര്‍ റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യത്തിന്റെ ടെന്‍ഡറാണ് റദ്ദാക്കിയത്. ഇതിന്റെ ഭാഗമായി റീ ടെന്‍ഡര്‍ വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. മൂവായിരം കോടി രൂപയുടെ പുതിയ ടെന്‍ഡറാണ് വിളിക്കുക.

Ads By Google

കരാര്‍ ഏറ്റിരുന്ന വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യം 479.5 കോടി രൂപയുടെ ഗ്രാന്‍ഡ് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇക്കാര്യത്തില്‍ വെല്‍സ്പണുമായി നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് റീ ടെന്‍ഡര്‍ വിളിക്കാന്‍ മന്ത്രിസഭയില്‍ തീരുമാനമായത്.

വെല്‍സ്പണുമായി ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ റീ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതാണ് തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

നിര്‍മാണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനുമുള്ള ടെന്‍ഡറുകളാകും ഇനി ക്ഷണിക്കുക. ഇതിനുശേഷമാകും തുറമുഖ നടത്തിപ്പിനുള്ള ടെന്‍ഡര്‍ ക്ഷണിക്കുക.