എഡിറ്റര്‍
എഡിറ്റര്‍
അസാഞ്ചെ ആഗ്രഹിക്കുന്നകാലത്തോളം എംബസിയില്‍ താമസിക്കാം
എഡിറ്റര്‍
Friday 24th August 2012 1:30am

ക്വിറ്റോ: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയെ അമേരിക്കക്ക് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പുനല്‍കിയാല്‍ ഇംഗ്ലണ്ടുമായി ചര്‍ച്ചക്ക് തയ്യാറാകുമെന്ന് ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കോറിയ. ബ്രിട്ടന്‍ കര്‍ക്കശ നിലപാട് തുടരുകയാണെങ്കില്‍ അസാഞ്ചെയെ അദ്ദേഹം ആഗ്രഹിക്കുന്ന കാലത്തോളം ഇക്വഡോര്‍ എംബസിയില്‍ താമസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Ads By Google

മൂന്നാം ലോക രാജ്യങ്ങളെ ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ നേടിയെടുക്കുകയെന്നത് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പതിവാണെന്നും ഇക്വഡോര്‍ പ്രസിഡന്റ് വ്യക്തമാക്കി.

ലൈംഗികാപവാദക്കേസില്‍ സ്വീഡനിലേക്ക് നാടുകടത്താനാണ് ബ്രിട്ടീഷ് കോടതി അസാഞ്ചൈക്കെതിരെ വിധിച്ചത്. എന്നാല്‍ സ്വീഡനില്‍ നിന്നും തന്നെ അമേരിക്കക്ക് കൈമാറുമെന്നതിനാലാണ് അസാഞ്ചെ ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചത്.

വിക്കിലീക്‌സിലൂടെ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നയതന്ത്ര രഹസ്യങ്ങള്‍ പുറത്തുവിട്ടതാണ് അസാഞ്ചെയെ അമേരിക്കയുടെ കണ്ണിലെ കരടാക്കി മാറ്റിയത്.

Advertisement