Administrator
Administrator
പത്തരമാറ്റ് മല്ലിക
Administrator
Thursday 21st October 2010 10:58pm

ഒരൊന്നൊന്നെര ശരീരമാണ് മല്ലികയുടേത്. അതിനുമപ്പുറം സ്വന്തം ശരീര സൗന്ദര്യത്തെക്കുറിച്ച് നല്ല ബോധ്യവുമുണ്ട്. ഇതു രണ്ടുമുണ്ടെങ്കില്‍ തന്നെ മറ്റുള്ളവരുടെ ഉറക്കം കെടുത്താം. ലാവണ്യവും ലാളിത്യവും ഒത്തുചേര്‍ന്ന ശരീരത്തിന് മല്ലിക നല്ല ശ്രദ്ധയും കൊടുക്കുന്നുണ്ട്. ശരീരസൗന്ദര്യം പരിപോഷിപ്പിക്കാനുളള ആരോഗ്യക്രമവും ഫിറ്റ്‌നസ് ശീലങ്ങളുമെല്ലാം കൃത്യമായി പിന്‍തുടരുകയും ചെയ്യുന്നുണ്ട്.

എന്നും ബോളീവുഡിലെ സെക്‌സ് സിംബല്‍ മല്ലി തന്നെ. മല്ലി വലിയ ശീലാവതിയൊന്നുമല്ല സമ്മതിച്ചു. പക്ഷേ ആ സൗന്ദര്യം സമ്മതിച്ചുകൊടുത്തേ മതിയാവൂ. കഴുത്തിറങ്ങിയ, ബാക്ക് ലസ്സ് വസ്ത്രങ്ങളോട് മല്ലികയ്ക്കുള്ള താല്‍പര്യം സ്വന്തം ശരീരത്തെ നല്ലവണ്ണം അറിയാവുന്നതുകൊണ്ടാണ്.

അഭിമുഖങ്ങളില്‍ എന്തും തുറന്നു പറയാനുള്ള തന്റേടം മല്ലികയുടെ പ്ലസ് പോയിന്റാണ്. എന്നിരുന്നാലും ഇത്തരം പ്രസ്താവനകള്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ അത് കുറച്ചു കൂടി ഗുണം ചെയ്‌തേനെ. ഉദാഹരണമായി, ഞാന്‍ ചെയ്യുന്നതിനേക്കാളും  ചെയ്യാന്‍ പറ്റിയ ഒരാണിനെയും ഞാന്‍ കണ്ടിട്ടില്ല.

സ്‌ക്രീനിലെ ചുംബനരംഗങ്ങള്‍ക്ക് ഒരുപാട് റിഹേഴ്‌സലുകള്‍ എടുക്കേണ്ടി വരും ടെയ്ക്കുകളും റീടെയ്ക്കുകളും. ഒരു നായകന് അത് ആസ്വദിക്കാമെങ്കില്‍ എനിക്കെന്തുകൊണ്ട് പറ്റില്ല.

എണ്ണിയാല്‍ തീരാത്ത ബൊക്‌സ് ഓഫീസ് പരാജയങ്ങളൊഴിവാക്കി പഴയ ചില് മല്ലിക ഹിറ്റുകളായ, മര്‍ഡര്‍ പ്യാര്‍ കി സൈഡ് ഇഫക്ട്‌സ്, ഒരു നല്ലപെണ്ണ് ഇമേജ് നല്‍കി.

മല്ലിക ശരീരപ്രദര്‍ശനത്തിലൂടെയും ഐറ്റം ഡാന്‍സിലൂടെയും മല്ലിക വലിയൊരു ഭാവി തന്നെ ഉണ്ടാക്കിയെടുത്തു. വെല്‍ക്കം, ഗുരു, ദശാവതാരം തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ തന്നെ സംസാരവിഷയമായി മാറി.

ഗ്രസിയ മുതല്‍ കോസ്‌മോപൊളിറ്റന്‍ വരെ ഈ സൗന്ദര്യധാമം ശരീരത്തിന്റെ മറകള്‍ ഓരോന്നോരോന്നായി മാറ്റാന്‍ തുടങ്ങി. മല്ലികയുടെ ആത്മവിശ്വാസവും ധൈര്യവും അവളെ എല്ലാ ഷൂട്ടിന്റെയും മാതൃകയാക്കി മാറ്റി.

മെഹബൂബയുടെ റിമിക്‌സ് മയ്യ മയ്യയില്‍  മല്ലിക തന്റെ കഴിവ് കാട്ടിത്തന്നു. അതിനോടൊപ്പം ആ നോട്ടവും ഭാവവും കൂടിയായപ്പോള്‍ ലോലഹൃദയര്‍ക്കതൊരു ഭീഷണിയായിമല്ലികയുടെ സമയത്തുണ്ടായിരുന്ന മറ്റ് നായികമാര്‍ തണുപ്പന്‍ മട്ടിലായിരുന്നപ്പോള്‍ മല്ലിക ചിരിപ്പിച്ചും രസിപ്പിച്ചും ആരാധകരുടെ ഒരു വലയം തന്നെയുണ്ടാക്കി.

ട്വിറ്ററിലൂടെ ഒരു ആരാധകന്‍ ഹിസ്സിന്റെ ട്രൈലറില്‍ വിളക്കുമെടുത്ത് മുകളിലേക്ക് കയറുന്നതുപോലുള്ള സീനിനെകുറിച്ചു ചോദിച്ചപ്പോള്‍ മല്ലികയുടെ മറുപടി ഇതായിരുന്നു, പാമ്പുകള്‍ക്ക് ശീതരക്തമാണ്, ഞാന്‍ നഗ്നയാണ്. എനിക്ക് ഒന്നു ചൂടാവണം.

ഇമ്രാന്‍ ഹാശ്മി ബോളീവുഡിലെ ചുംബനവീരനാണെങ്കില്‍ മര്‍ഡറിലെ അദ്ദേഹത്തിന്റെ നായിക ഒട്ടും പിന്നിലല്ല. രാഹുല്‍ ബോസിന്റെ മുതല്‍ രണ്‍വീര്‍ ഷോറെയുടെ വരെ അധരങ്ങള്‍ മല്ലിക ബന്ധിച്ചിട്ടുണ്ട്. ക്ഷ്വാഹിഷില്‍ ഹിമാന്‍ഷു മാലികുമായുള്ള മല്ലികയുടെ 17 ചുംബനരംഗങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്.

മല്ലികയുടെ അടുത്തെത്താന്‍ റീമ ലാംബ ഒന്നു ശ്രമിച്ചതാണ്. പക്ഷേ മല്ലിക മറ്റെല്ലാവരേയും പിന്നിലാക്കികൊണ്ട് മുന്നേറികൊണ്ടേയിരുന്നു. പുരോഗമനപരമായ വ്യക്തിത്വവും സ്വന്തം അവകാശത്തിന്‍ മേലുള്ള വിജയവുമായി മല്ലികയുടെ വിജയകഥ തുടരുകയാണ്.

Advertisement